സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ കാണാൻ വന്നത് അസുഖ വിവരം അറിഞ്ഞാണെന്ന് ജോത്സ്യൻ മാധവ പൊതുവാൾ. എം വി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. അസുഖബാധിതനായ തന്നെ വന്ന് കണ്ടതിനെ ജാതകം നോക്കാനെന്ന പ്രചാരണം സഹിക്കാൻ പറ്റില്ല – മാധവ പൊതുവാൾ പറഞ്ഞു.
മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. വിവാദം ഉണ്ടാക്കിയ ആളുകൾ തന്നോടൊന്ന് ചോദിച്ചാൽ മതിയായിരുന്നു എന്നും മാധവ പൊതുവാൾ പറഞ്ഞു.
അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു.
എം വി ഗോവിന്ദൻ ജ്യോത്സ്യൻ മാധവ പൊതുവാളിനെ കണ്ടതിൽ പാർട്ടി നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന തരത്തിലാണ് വിവാദം കൊഴുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മാധവ പൊതുവാൾ പ്രതികരണവുമായി എത്തിയത്.
