കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ മൃഗബലി

Date:

ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റേത്

ആടുകളെയും പോത്തുകളെയും ബലി നല്‍കി

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര പൂജയും മൃഗബലിയും നടന്നുവെന്നാരോപണം.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ്
മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വടക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലാണ് മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജ
നടത്തിയതെന്നും തന്നെയും മുഖ്യമന്ത്രിയെയും കര്‍ണാടക സര്‍ക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും ഡി.കെ.ശിവകുമാര്‍ ആരോപിച്ചു.

കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ
ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍
നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്’,
ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

താനൊരു വിശ്വാസിയാണ്. തനിക്കും സിദ്ധരാമയ്യയ്ക്കും ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്.
21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം
വിശ്വസിക്കുന്ന ശക്തികള്‍ നമ്മെ സംരക്ഷിക്കും. വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാറുണ്ട്’, ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, യാഗം നടത്തിയ ഒരാളുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര്‍ണാടകയിലെ ചില രാഷ്ട്രീയക്കാര്‍ ഇതിന്
പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേടന്‍ ആശുപത്രിയില്‍;  ദോഹയിലെ പരിപാടി മാറ്റി വെച്ചു

ദുബൈ : ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈ...

ഇമ്രാൻ ഖാനെ ജയിലിൽ  കൊലപ്പെടുത്തിയെന്ന് അഭ്യൂഹം; ജയിലിന് മുന്നിലേക്ക് പാർട്ടി പ്രവർത്തകരുടെ പ്രവാഹം

റാവൽപിണ്ടി : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവും ക്രിക്കറ്റ്...

ആധാർ കാർഡിൽ സമഗ്ര പരിശോധന: മരിച്ചവരുടെ 2 കോടി ഐഡികൾ നിർജ്ജീവമാക്കി

ന്യൂഡൽഹി : രാജ്യവ്യാപകമായി നടത്തുന്ന ഡാറ്റാ ക്ലീനിംഗ് പ്രവർത്തനത്തിന്റെ ഭാഗമായി മരിച്ചവരുടെ...