ക്രൈസ്തവ വോട്ടുകൾഎൽ.ഡി.എഫിൽ നിന്ന് അകന്നു; തൃശൂരിൽബി.ജെ.പി യിലേക്കൊഴുകി

Date:

……..
സതീഷ് മേനോൻ

കൊച്ചി: ക്രൈസ്തവ സമുദായ വോട്ടുകൾ വലിയതോതിൽ ഇടതുപക്ഷത്തുനിന്ന് അകന്നതായി വിലയിരുത്തൽ. യു.ഡി.എഫ് ഇതിന്റെ പ്രധാന ഗുണഭോക്താക്കളായപ്പോൾ ബി.ജെ.പിക്കും മെച്ചം കിട്ടി. തൃശൂരിൽ ക്രൈസ്തവ മേഖലകളിൽ ഉണ്ടായ കുതിച്ചുകയറ്റം സുരേഷ് ഗോപിയുടെവിജയം അനായാസമാക്കിയപ്പോൾ മറ്റ് എല്ലാ മണ്ഡലങ്ങളിലും ഇതുണ്ടായില്ലന്നതും ശ്രദ്ധേയമാണ്.
തൃശൂർ പിടിക്കാനുളള ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ പദ്ധതിയിലെ പ്രധാന അജണ്ട ക്രൈസ്തവവോട്ടുകൾ ഒപ്പം നിർത്തുകയെന്നതായിരുന്നു.അമിത് ഷാ ഉൾപ്പെടെയുളള നേതാക്കൾ ക്രൈസ്തവസഭാ നേതൃത്വവുമായി പല തവണ കൂടിക്കാഴ്ച നടത്തി.സുരേഷ് ഗോപി ലൂർദ്ദ് പളളിയിൽ മാതാവിന് കിരീടം സമ്മാനിച്ചതും മറ്റും ട്രോളായെങ്കിലും നേട്ടം കൊയ്യാനായെന്നത് ഫലം തെളിയിച്ചു.തൃശൂർ ടൗൺ, ഒല്ലൂർ,ഇരിങ്ങാലക്കുട പോലെ ക്രൈസ്തവവോട്ടുകൾ ഏറെയുളള പ്രദേശങ്ങളിൽ ആധിപത്യം പുലർത്താനായത് വിജയം അനായാസമാക്കി.മറ്റു ലോക്സഭാ മണ്ഡലങ്ങളിലും മുമ്പ് ലഭിക്കാതിരുന്ന ന്യൂനപക്ഷവോട്ടുകള്‍ കുറെയെണ്ണം എത്തിയെങ്കിലും കാര്യമായ പ്രതിഫലനം ഉണ്ടാക്കുംവിധം ലഭിച്ചില്ലന്നതും ശ്രദ്ധേയമാണ്.മണിപ്പൂർ വിഷയം ഉൾപ്പെടെ കാരണമായെന്നാണ് കരുതുന്നത്.അതെസമയം,ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷവോട്ടുകളിൽ നല്ലൊരുപങ്ക് യു ഡി എഫിലേയ്ക്ക് എത്തുകയും ചെയ്തെന്ന് ഫലം വ്യക്തമാക്കുന്നു.ജനങ്ങളുടെ നിശ്ചയദാർഢ്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് കത്തോലിക്കാസഭയുടെ പ്രതികരണം.ജനങ്ങൾ കൊടുത്തവോട്ടാണ് തിരഞ്ഞെടുപ്പുഫലമെന്ന് മാത്രമാണ് തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയത്തെക്കുറിച്ചുളള ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ പ്രതികരണം.

പാലക്കാട്ടെയും കണ്ണൂരിലെയും കുടിയേറ്റ മേഖലകളിലും ഇടുക്കിയിലും യു ഡി എഫിന് ഉണ്ടായ വൻമുന്നേറ്റങ്ങളും ഇടതുപക്ഷത്തുനിന്ന് ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകൾ അകന്നതിന്റെ സൂചനയാണന്ന് കരുതുന്നു.കേരള കോൺഗ്രസ് സ്ഥാനാർത്ഥി മൽസരിച്ചിട്ടും കോട്ടയത്തും സംഭവിച്ചത് മറ്റൊന്നുമല്ല.വോട്ടുസംബന്ധിച്ച് പ്രത്യേക നിലപാടൊന്നും സഭാനേതൃത്വം പ്രകടിപ്പിച്ചിരുന്നില്ലങ്കിലും കാർഷികമേഖലയിലെ വിലയിടിവും വന്യജീവി ആക്രമണവും വരെയുളള വിഷയങ്ങളാണ് വോട്ടിംഗ് ശൈലി മാറാൻ കാരണമെന്നാണ് വിലയിരുത്തൽ.

അതെസമയം,വർഗീയതയ്ക്കും അഴിമതിക്കും ഏകാധിപത്യപ്രവണതയ്ക്കും എതിരായ വിധിയെഴുത്തെന്നാണ് കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ തിരഞ്ഞെടുപ്പുഫലത്തെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...