കക്കയം ഡാം തുറക്കും; ജാഗ്രത നിർദ്ദേശം

Date:

കോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമില്‍ ജലനിരപ്പ് ഉയർന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും. ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്.

അടുത്ത മൂന്ന് ദിവസവും ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന് കനാലിലേക്കുള്ള ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ ഇത് കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവയിലും ജലനിരപ്പ് ഉയർത്തും.

കോഴിക്കോട് ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിലങ്ങാട് പുഴ കരകവിഞ്ഞൊഴുകി. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി നൽകി. വിലങ്ങാട് ഹൈസ്‌കൂൾ, സെൻ്റ് ജോർജ് എച്ച്.എസ്, സ്റ്റെല്ലമേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...