‘പഞ്ചാബി ഹൗസി’ൻ്റെ നിർമ്മാണത്തിൽ പിഴവ് : ഹരിശ്രീ അരോകന് 17.83 ലക്ഷം നഷ്‌ടപരിഹാരം വിധിച്ച് കോടതി

Date:

കൊച്ചി: പ്രശസ്‌ത സിനിമാ താരം ഹരിശ്രീ അശോകൻ്റെ ‘പഞ്ചാബി ഹൗസ്’ എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ പാകപ്പിഴകൾക്ക് നിർമ്മാണ പ്രവൃത്തികൾ ചെയ്തവർ 17,83,641 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. വീട് പണി പൂർത്തിയായി അധികനാൾ കഴിയും മുമ്പ് തന്നെ തറയോടുകൾക്ക് തകരാർ സംഭവിച്ചു. നിറം മങ്ങി പൊട്ടിപ്പൊളിഞ്ഞു വിടവുകളിൽ കൂടി വെള്ളവും മണ്ണും പുറത്ത് വരാൻ തുടങ്ങി.

എതിർകക്ഷികളായ എറണാകുളത്തെ പികെ ടൈൽസ് സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ഫ്ലോർ ടൈൽസ് ആണ് അശോകൻ വാങ്ങിയത്. എൻഎസ് മാർബിൾ വർക്‌സിൻ്റെ ഉടമ കെഎ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് ഇടുന്ന പണികൾ നടന്നത്. പണിയിലെ പോരായ്മ ചൂണ്ടിക്കാട്ടി അശോകൻ പ്രസ്തുത കക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.

ഉൽപ്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉല്പന്നത്തിൻ്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ല എന്നതുമടക്കമുള്ള നിലപാടുകളാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്‌ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതകളുടെയും നേർചിത്രമാണിതെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...

ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിയെ മധുരയിൽ നിന്നും പിടികൂടി പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...