വൻ തോതിൽ കുന്നിടിച്ചിൽ വർക്കല ക്ലിഫ് നാശോൻമുഖം

Date:

വർക്കല : പാപനാശം കുന്നുകൾ വീണ്ടും വൻ തോതിൽ
ഇടിയുന്നു. നാലിടങ്ങളിലാണ് വലിയ തോതിൽ കുനിടിഞ്ഞത്.
ഏണിക്കൽ ബീച്ചിനും, ആലിയിറക്കം ബീച്ചിനുമിടയിലെ കുന്നിന്റെ ഭാഗം
30 മീറ്ററോളം താഴേച്ച് പതിച്ചു.

കുന്നിടിഞ്ഞു തുടങ്ങിയപ്പോഴെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്.
എന്നാൽ നടപടികൾ സ്വീകരിക്കാൻ ആരും തയാറായില്ല.
ഇപ്പോൾ കുന്നിടിച്ചിൽ തുടർക്കഥയാകുകയാണ്.
ഇത്രയും വ്യാപ്തിയിൽ മുൻപ് ഇങ്ങനെ കുന്നിടിഞ്ഞിട്ടില്ല.
വർക്കല ഫോർമേഷൻ ഫേസ് ഒന്നിന്റെ ഭാഗമായ ഇടവ വെറ്റക്കട കുന്നുകൾ ഉൾപ്പെടെ
നാലിടങ്ങളിലാണ് കുന്നിടിഞ്ഞത്.
കുന്നുകളിലെ നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിക്ക് കാരണമായെന്നാണ് വിമർശനം.
റിസോർട്ടുകളുടെ പ്രവർത്തനം, കുന്നിനോട് ചേർന്ന് അഞ്ച് മീറ്റർ പോലും ദൂരമില്ലാതെ സ്വിമ്മിങ് പൂളുകൾ,
കുന്നിൽ നിന്ന് താഴേക്കിറങ്ങാൻ പലയിടങ്ങളിലായി നിർമിച്ചിരിക്കുന്ന പടിക്കെട്ടുകൾ എന്നിവ കുന്നിന് ബലക്ഷയം
ഉണ്ടാകുന്നെന്നാണ് പരാതി.
ഹോട്ടലുകളിലെ മാലിന്യം ഒഴുക്കി വിടാൻ കുന്നുകൾ തുരന്ന് പൈപ്പുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
ചുവട്ടിലെ മണ്ണ് ദുര്‍ബലമാന്നെന്ന അപകടമറിയാതെ നിരവധി വിനോദ സഞ്ചാരികളാണ്
ക്ലിഫിലെത്തുന്നത്.
കുന്നിന് ചെരുവുകളിൽ മുളകളും, മുള്ളുവേലിയും ഉപയോഗിച്ചുള്ള അനധികൃത നിർമാണങ്ങളുമുണ്ട്.
ടൂറിസം വികസനത്തിന്റെ പേരിൽ അനധികൃത നിർമാണങ്ങൾ വർധിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വർക്കല ക്ലിഫ് വാണിജ്യ മേഖലയായി മാറി.
അനധികൃത നിർമാണങ്ങൾക്ക് രാഷ്ട്രീയ ഉത്താശയുണ്ടെന്നും പരാതിയും ബാക്കിയാണ്.

കാല വർഷമെത്തിയത്തോടെ മഴ ശക്തമാകുകയാണ് ഒപ്പം ആശങ്കയും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...