Saturday, January 17, 2026

പഹൽഗാം ആക്രമണം: പ്രത്യേക പാർലമെൻ്റ് സമ്മേളനം ആവശ്യപ്പെട്ട്  പ്രാധാനമന്ത്രിക്ക് കോൺഗ്രസിൻ്റെ കത്ത്

Date:

ന്യൂഡൽഹി : പഹൽഗാം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കൂട്ടായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വേണ്ടി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്നാണ് കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യമുന്നയിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നിരവധി പ്രതിപക്ഷ എംപിമാർ സർക്കാരിനോട് സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് രാജ്യത്തെ ഏറെ ദുഃഖത്തിലും പ്രകോപനപരമായ അവസ്ഥയിലും എത്തിച്ചിരിക്കുകയാണ്. “രാജ്യത്ത് ഐക്യദാർഢ്യവും അനിവാര്യമായ ഈ സമയത്ത്, പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുകൂട്ടേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു” – ഖാർഗെ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.

ഏപ്രിൽ 22 ന് പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും ഇച്ഛാശക്തിയുടെയും ശക്തമായ പ്രകടനമായിരിക്കും ഇത്. അതിനായി സമ്മേളനം വിളിച്ചുകൂട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പഹൽഗാം ദുരന്തം എല്ലാ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയും ഇതേ ആവശ്യവുമായി മോദിക്ക് കത്തെഴുതി.
“ഈ നിർണ്ണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ നമ്മൾ എപ്പോഴും ഒരുമിച്ച് നിൽക്കുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കണം. ” – പ്രധാനമന്ത്രിക്ക് എക്‌സിൽ എഴുതിയ കത്ത് പങ്കുവെച്ചുകൊണ്ട് ഗാന്ധി പറഞ്ഞു, “ഈ നിർണായക സമയത്ത്, ഭീകരതയ്‌ക്കെതിരെ നമ്മൾ എപ്പോഴും ഒരുമിച്ച് നിൽക്കുന്നുവെന്ന് ഇന്ത്യ കാണിക്കണം.” 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....