ഡൽഹി-ഷിർദ്ദി വിമാനത്തിൽ യാത്രക്കാരൻ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ചതായി പരാതി 

Date:

ഷിർദ്ദി : ഡൽഹിയിൽ നിന്ന് ഷിർദ്ദിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച യാത്രക്കാരൻ എയർ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിമാനം ഷിർദ്ദി വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.

വിമാനത്തിലെ ടോയ്‌ലറ്റിന് സമീപം യാത്രക്കാരൻ എയർ ഹോസ്റ്റസിനെ അനുചിതമായി സ്പർശിച്ചതായാണ് കേസ്. മോശം പ്രവൃത്തിയിൽ കുപിതയായ എയർ ഹോസ്റ്റസ ക്രൂ മാനേജരെ വിവരമറിയിച്ചു. തുടർന്ന് വിമാനം ഷിർദ്ദി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. റഹത പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയ പ്രതിയെ കേസ് റജിസ്റ്റർ ചെയ്ത ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കി. അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...