ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

Date:

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര സ്മാരകമായ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപ്പിടുത്തം. കുട്ടികൾ ഉൾപ്പെടെ പതിനേഴു പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. അവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. പതിനഞ്ചോളം പേരെ ഇതിനകം രക്ഷപ്പെടുത്തി.

പ്രാഥമിക വിവരമനുസരിച്ച് അഭിഷേഖ് മോദി (30), രാജേന്ദർ കുമാർ (67), മുന്നിഭായ് (72), സുമിത്ര (65), ഇരാജ് (2 വയസ്സ്), ആരുഷി ജെയിൻ (17), ഹർഷാലി ഗുപ്ത (7 വയസ്സ്), ശീതാജ് ജെയിൻ (37) എന്നിവരാണ് മരിച്ചവരിൽ ഉൾപ്പെടുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രാദേശിക എംഎൽഎ സ്ഥലത്തെത്തി.

“തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടുത്ത ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ഇരയ്ക്കും PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും:
കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി പൊന്നം പ്രഭാകർ എന്നിവർ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ചാർമിനാർ മുൻ എംഎൽഎയും എഐഎംഐഎം നേതാവുമായ മുംതാസ് അഹമ്മദ് ഖാനും സ്ഥലത്തുണ്ട്.

അപകട സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി അടിയന്തരഘട്ടത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി – “ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മുത്ത് കടയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി പേർ മരിച്ചു. ചിലർക്ക് പരിക്കേറ്റു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ ഹൈദരാബാദ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമായതിനാൽ, പോലീസ്, മുനിസിപ്പൽ, ഫയർ, വൈദ്യുതി വകുപ്പുകൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമായിരിക്കുന്നു.”

അഗ്നിശമന സേനയ്ക്കുള്ളിലെ ഗുരുതരമായ ഉപകരണ ക്ഷാമവും റെഡ്ഡി ചൂണ്ടിക്കാട്ടി. “ഇവിടത്തെ അഗ്നിശമന വകുപ്പുകൾക്ക് ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ല. രാവിലെ 7:30 വരെ അഗ്നിശമന സേനയ്ക്ക് ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.”

സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾക്കായി മന്ത്രി പൊന്നം പ്രഭാകറുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസാരിച്ചു. ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി മന്ത്രി പ്രഭാകറിനോട് നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ...

വിഷവായു ശ്വസിച്ച് ഡൽഹി ;  പത്താം ദിവസവും ദുരിത വഴിയിൽ

ന്യൂഡൽഹി : വിഷവായുവിൽ നിന്ന് മോചനമില്ലാതെ രാജ്യ തലസ്ഥാനം. തുടർച്ചയായ പത്താം...

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്....

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ...