കൊച്ചി തീരത്തെ കണ്ടെയ്നർ കപ്പൽ അപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

Date:

കൊച്ചി തീരത്തെ കണ്ടെയ്നർ കപ്പൽ അപകടം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അദ്ധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ എന്തെല്ലാമെന്ന് പൂർ‌ണ്ണവിവരം ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇത് എന്താണെന്ന് കപ്പൽ കമ്പനി വിശദീകരിച്ചിട്ടില്ല. അതിനാൽ‌ അപകടകരമായ വസ്തുക്കൾ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങൾ കപ്പൽ കമ്പനി നൽകണമെന്ന് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയ ഇടപെടൽ നടത്തുകയായിരുന്നു. മലിനീകരണ ആശങ്കയിൽ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സംഭവത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ മാസം 24ന് മുൻപ് മറുപടി നൽകണം. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് ബുധനാഴ്ച തിരിതെളിയും, മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. ...

‘പെട്രോൾ പമ്പുകളിലെ ശുചിമുറി യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണം’ – ഹൈക്കോടതി

കൊച്ചി : പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉയർന്നുവന്ന വിഷയത്തിൽ...

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...