Tuesday, September 15, 2026

‘ജനഗണമംഗള!’ ; സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി കോണ്‍ഗ്രസ് നേതാക്കൾ

Date:

തിരുവനന്തപുരം : ”ജനഗണമംഗള” – ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന വാശിപിടിച്ചവരെപോലെയാണ് കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം തെറ്റിച്ചുപാടി വീണ്ടും അമ്പരപ്പിച്ചുകളഞ്ഞു നേതാക്കൾ. ‘ജനഗണമന’ എന്നുള്ളത് ‘ജനഗണമംഗള’ എന്ന് വനിതാ നേതാവ് പാടിയത് തെറ്റ് തിരുത്താതെ അതേപടി അനുകരിച്ച് പാടി നേതാക്കളും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍ മുതൽ പി സി വിഷ്ണുനാഥ് വരെയുള്ളവർ ഏറ്റുപാടിയത് ഇത്തരം തെറ്റായ രീതിയിൽ.

മുൻപ്, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തുകയും വിമർശിക്കുകയും ചെയ്തവർ ഇക്കൂട്ടത്തലുണ്ടായിരുന്നു എന്നതും ഏറെ കൗതുകം! കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിണഞ്ഞ അബദ്ധം സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ ; 73 പദ്ധതികൾക്കായി 40-ലധികം സർക്കാർ വകുപ്പുകൾ ഒന്നിക്കുന്നു

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന 'റീഇമാജിനിങ് കേരളം ' റൗണ്ട്...

തെറ്റ് തിരുത്താനുറച്ച് സിപിഎം ; താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍

കോഴിക്കോട് : എല്ലാ അര്‍ത്ഥത്തിലും തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് നടന്ന...