Wednesday, October 28, 2026

MLAയോട് ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖ, പറ്റില്ലെന്ന് പ്രശാന്ത് ; സംഭവം വിവാദം

Date:

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് സ്ഥലം കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎയെ ഫോണിൽ വിളിച്ച് കൗൺസിലർ ആവശ്യം ഉന്നയിച്ചത് പുതിയ വിവാദത്തിനാണ് വഴിവെച്ചത്. ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകകാലാവധി കഴിയുന്നതുവരെ അവിടെ തുടരുമെന്നുമാണ് പ്രശാന്ത് നിലപാട് വ്യക്തമാക്കിയത്.

ഇതേ കെട്ടിടത്തിൽ കൗൺസിലറുടേതായി പ്രവർത്തിക്കുന്ന ഓഫീസ് മുറി ചെറുതാണെന്നും സൗകര്യങ്ങൾ പോരെന്നും അതിനാൽ, എംഎൽഎ ഓഫീസ് ആയി പ്രവർത്തിക്കുന്ന മുറി ഒഴിഞ്ഞുതരണം എന്നുമായിരുന്നു ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ, മുൻപ് ഇവിടെയുണ്ടായിരുന്ന ബിജെപി കൗൺസിലർക്ക് ഉണ്ടാകാത്ത എന്ത് തിടുക്കമാണ് ശ്രീലേഖയ്ക്കുണ്ടായതെന്നാണ് എംഎൽഎ ചോദിക്കുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ഞായറാഴ്ച രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രതികരണങ്ങൾക്ക് ശേഷം ശ്രീലേഖ എംഎൽഎ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടു. തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് മടങ്ങിയത്. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കാലാവധി തീരും വരെ ഒഴിയില്ലെന്നും അതിന് ശേഷം കൗൺസിലിന് തുടരണമോ എന്ന് തീരുമാനമെടുക്കാമെന്നും പ്രശാന്ത് എം എംഎൽഎ പറഞ്ഞു.

1 COMMENT

  1. Hi, I ddo think this is ann excellent web site.
    I stumbledupon iit 😉 I aam gping to return onjce afain sice
    I bopkmarked it. Money aand freedom iss the greatst wway too change,
    maay you bee rich aand continue tto help others.
    xnxx

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ...

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും...