അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണ്ണയത്തിൽ കേരളത്തിന് അഭിമാനകരമായ ചുവടുവയ്പ്; 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം

Date:

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ സങ്കേതം അഭിമാനകരമായ ചുവടുവെപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി മന്ത്രി അറിയിച്ചു.  സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാദ്ധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിൻ്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആർ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. 

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. 

അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻ പ്ലാൻ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണ്ണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിർണ്ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ...

ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ...

ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് പൂർത്തിയായി. തൃശ്ശൂർ ചാലക്കുടി...