Wednesday, November 11, 2026

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

Date:

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ബംഗളൂരുവിലെത്തി. ചിത്രപ്രിയയുടെ കോളേജിലെ സഹപാഠികൾ, ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാർത്ഥി എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിയ്ക്കുന്നതിൻ്റെ ഭാഗമായാണ് സംഘം ബംഗളൂരുവിലെത്തിയത്. –

ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നു കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അലനെഅടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൊലനടത്തിയ പ്രദേശങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തിൽ അലന് പുറമെ  മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് വിശദമായി പരിശോധിയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടി പറഞ്ഞും കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി...

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം...

‘വൈദ്യുതിമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ തീരുമാനം; ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു’: പി ജയരാജന്‍

പത്തനംതിട്ട : ജിഎന്‍എ കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...