മണിപ്പൂർ സംഘർഷം: ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷണൽ കളക്ടറുടെ ഓഫീസിന് തീയിട്ടു

Date:

ഇംഫാൽ: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൻഡ്രോ കേന്ദ്ര മണ്ഡലത്തിന് കീഴിലുള്ള യാരിപോക് തുലിഹാളിലെ സബ് ഡിവിഷണൽ കളക്ടർ (എസ്ഡിസി) ഓഫീസിന്   അജ്ഞാതർ തീയിട്ടു. തീപിടുത്തത്തിൽ ഔദ്യോഗിക  രേഖകൾ പലതും അഗ്നിക്കിരയായി. കെട്ടിടത്തിനും കാര്യമായ നാശനഷ്ടമുണ്ടായി.

പ്രതിഷേധക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും  അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തെത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ച് പ്രകടനക്കാർ രംഗത്തിറങ്ങിയ ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ് തീപിടുത്തത്തിന് കാരണമായ സംഭവം ഉണ്ടായത്.

പകൽ സമയത്ത് പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിൽ നിയമ നിർവ്വഹണ ഏജൻസികൾ വിജയിച്ചിട്ടുണ്ടെങ്കിലും, രാത്രിയിൽ ചിലയിടങ്ങളിൽ അരങ്ങേറുന്ന  പ്രതിഷേധങ്ങൾ തടയാൻ വേണ്ടത്ര മുൻകരുതൽ എടുത്തിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ.
ഇതിനിടെ സിബിഐ ഇംഫാലിൽ ഒരു അറസ്റ്റും നടത്തിയിട്ടുണ്ട്. മണിപ്പൂർ പോലീസിലെ മുൻ ഹെഡ് കോൺസ്റ്റബിളായ അഷേം കാനൻ
സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. അതിർത്തി കടന്നുള്ള ആയുധക്കടത്ത് ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2025 മാർച്ച് 3 ന് സർവ്വീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടതാണ് ഇയാളെ. ജൂൺ 7 ന് ഉണ്ടായ അഷേം കാനൻ സിങ്ങിൻ്റെ അറസ്റ്റ് താഴ്‌വരയിലുടനീളം പുതിയ പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.

അതേസമയം, 2024 ജനുവരി 17 ന് തെങ്‌നൗപാൽ ജില്ലയിലെ മോറെയിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ മാരകമായ പതിയിരുന്നാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പ്രധാന അറസ്റ്റുകൾ നടത്തി. പതിയിരുന്നാക്രമണത്തിൽ രണ്ട് പോലീസ് കമാൻഡോകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട്, കുക്കി ഇൻപി ടെങ്‌നൗപാൽ (കെഐടി) അംഗമായ തങ്‌മിൻലെൻ മേറ്റിനെ 2025 മെയ് 19 ന് അസമിലെ സിൽചാറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കുക്കി നാഷണൽ ആർമി (കെഎൻഎ) യുമായി ബന്ധമുള്ള കാംഗിൻതാങ് ഗാങ്‌ടെ, ചുരാചന്ദ്‌പൂർ ജില്ലയിലെ വില്ലേജ് വോളണ്ടിയേഴ്‌സ് ഗ്രൂപ്പുമായി ബന്ധമുള്ള ഹെന്റിൻതാങ് കിപ്‌ജെൻ എന്ന താങ്‌നിയോ കിപ്‌ജെൻ എന്നിവരെ ജൂൺ 6 ന് മണിപ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റുകളെത്തുടർന്ന്, ജൂൺ 6, 7 തീയതികളിൽ മോറെയിലും ടെങ്‌നൗപാലിലും സിവിൽ സൊസൈറ്റി സംഘടനകൾ പ്രതിഷേധങ്ങളും ഹർത്താൽ സമരങ്ങളും ആരംഭിച്ചു. സ്വതവെ അസ്വസ്ഥതകൾ നിലനിൽക്കുന്ന മണിപ്പൂരിൽ നേതാക്കളുടെ അറസ്റ്റുകൾ സ്ഥിതി കൂടുതൽ വഷളാക്കി. പൊടുന്നനെയുണ്ടായ സംഘർഷങ്ങൾ അതിവേഗത്തിലാണ് പടർന്നുപിടിക്കുന്നത്.

നിയമവിരുദ്ധമോ ക്രിമിനൽ പ്രവർത്തനങ്ങളോ നടത്തുന്ന വ്യക്തികളെ പിന്തുണയ്ക്കരുതെന്നും ക്രമസമാധാനം നിലനിർത്തുന്നതിൽ സഹകരിക്കണമെന്നും മണിപ്പൂർ പോലീസ് ഒരു പ്രസ്താവനയിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനുമുള്ള പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു. സംഘർഷ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ സഹായിക്കാൻ പ്രാദേശിക നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...