കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മരം വീണ് തീപടർന്നു ; ഗതാഗതം തടസ്സപ്പെട്ടു

Date:

കൊല്ലം : കൊല്ലത്ത് റെയിൽവെ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു. കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിലാണ് സംഭവം. കന്യാകുമാരി പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം – കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവെ ട്രാക്കിന് മുകളിലുള്ള വൈദ്യുത ലൈനിലേക്ക് മരം വീണതാണ് തീ പടരാൻ കാരണമായത്.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തീ നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. എങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ട് ട്രാക്കുകളിലെയും വൈദ്യുത ബന്ധം പൂർണ്ണമായി വിച്ഛേദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...