കപ്പലിലെ തീ അണയുന്നില്ല, ഏഴാം നാളും ശ്രമം തുടരുന്നു ; ഭാഗികമായി കത്തിയ ബാരലുകളിലൊന്ന് ആലപ്പാട് തീരത്തണഞ്ഞു, കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിയാൻ സാദ്ധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Date:

[Photo Courtesy : Indian Navy/X]

കൊച്ചി : കനത്തമഴയിലും തീയണയാതെ ചരക്കുകപ്പൽ. വാൻ ഹയി 503 സിംഗപ്പൂർ കപ്പലിലെ തീ ഏഴാം ദിവസവും കെടുത്താനായിട്ടില്ല. കപ്പലിന്റെ  ഡെക്കിൽ മുൻഭാഗത്തായി ചെറിയ തോതിൽ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നുണ്ട്. ഇതിനാൽ കപ്പലിൻ്റെ വശങ്ങളിലും ബങ്കർ ടാങ്കുകൾക്കു സമീപവും വെള്ളവും പതയും പമ്പ് ചെയ്തു തണുപ്പിക്കുന്ന ജോലികളാണു നടക്കുന്നത്. കപ്പലിലെ ബങ്കർ ടാങ്കുകൾക്കുള്ളിലെ ഇന്ധനം കനത്ത ചൂടിൽ വാതകമായി മാറിയാൽ സ്ഫോടനമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തുടർച്ചയായി തണുപ്പിക്കുക മാത്രമാണു മാർഗ്ഗം.

കനത്ത മഴയും ശക്തമായ തിരയും കാറ്റുമാണ് തീയണയ്ക്കാൻ തടസ്സമാകുന്നത്. കടലിൽ വാൻ ഹയി ഉള്ള മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മണിക്കൂറിൽ 100 വരെ കിലോമീറ്റർ വേഗത്തിലാണു കരയിലേക്ക് കാറ്റ് വീശുന്നത്. കാഴ്ചാപരിധിയും വളരെ കുറവ്. സാൽവേജ് കമ്പനിയുടെ 5 യാനങ്ങളുടെ നേതൃത്വത്തിലാണ്  തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. തീപ്പിടിച്ചു നിയന്ത്രണം വിട്ട് കൊച്ചി തീരത്തോടു വളരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ കെട്ടിവലിച്ച് ഉൾക്കടലിലേക്ക് നീക്കുകയായിരുന്നു. സാൽവേജ് കമ്പനിയുടെ ഓഫ് ഷോർ വാറിയർ എന്ന ടഗ് ആണ് കപ്പലിനെ കരയിലേക്ക് ഒഴുകാതെ കെട്ടിവലിച്ചു നിർത്തുന്നത്. തീരത്തുനിന്ന് 59 നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ കപ്പൽ.

അതേസമയം, വാൻ ഹയിയിൽ നിന്നു കടലിൽ വീണതെന്നു കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്നു കൊല്ലം ആലപ്പാട് തീരത്തടിഞ്ഞു. ഇന്നു മുതൽ 18 വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

രാഷ്ട്രപതിയുടെ സന്ദർശനം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയത്തെ സ്‌ക്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,...

സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴക്ക് സാദ്ധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...