പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ; ഇന്ത്യൻ പൗരന്മാരുടെ മാതാപിതാക്കൾക്ക് 10 വർഷം വരെ താമസിക്കാൻ അനുവാദം

Date:

വെല്ലിംഗ്ടൺ : പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് സർക്കാർ. പുതിയ വിസ നയം അനുസരിച്ച് ന്യൂസിലൻഡിലെ ഇന്ത്യൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും മാതാപിതാക്കൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ അവിടെ താമസിക്കാം. 2025 സെപ്റ്റംബർ 29 മുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.

പേരന്റ് ബൂസ്റ്റ് വിസ ഉപയോഗിച്ച് മാതാപിതാക്കൾക്ക് തുടക്കത്തിൽ അഞ്ച് വർഷം വരെ ന്യൂസിലൻഡിൽ താമസിക്കാൻ സാധിക്കും. അതിനുശേഷം അവർക്ക് അഞ്ച് വർഷം കൂടി താമസം നീട്ടി ലഭിക്കുന്നതിനായി വീണ്ടും അപേക്ഷിക്കണം. നിലവിൽ, സ്റ്റാൻഡേർഡ് പേരന്റ് ആൻഡ് ഗ്രാൻഡ്‌പേരന്റ് വിസിറ്റർ വിസ മൂന്ന് വർഷത്തിൽ 18 മാസം മാത്രമാണ് താമസിക്കാൻ അനുവദിച്ചിരുന്നത്. പുതിയ പേരന്റ് ബൂസ്റ്റ് വിസ തുടർച്ചയായ 10 വർഷം വരെ അനുവദിക്കുന്നതിനാൽ, പ്രായമായ മാതാപിതാക്കൾക്ക് ദീർഘകാല സഹവാസവും പിന്തുണയും ലഭിക്കാൻ സഹായകരമാകും. എന്നാൽ ഈ വിസ സ്ഥിരതാമസത്തിനുള്ള മാർ​ഗ്ഗമല്ല.

ന്യൂസിലൻഡ് പൗരന്മാരുടെയോ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്കായി രൂപകൽപ്പന ചെയ്തതാണ് ഈ വിസ. ദത്തെടുത്ത കുട്ടികൾ സ്പോൺസർമാരാണെങ്കിലും അവരുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാം. മറ്റ് പേരന്റ് വിസകളിൽ നിലവിൽ ന്യൂസിലൻഡിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പേരന്റ് ബൂസ്റ്റ് വിസയിലേക്ക് മാറാം. എന്നാൽ, അപേക്ഷകർക്ക് ഒരു സമയം ഒരു പേരന്റ് വിസ
മാത്രമെ കൈവശം വെക്കാൻ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...