റെയിൽവേ ടിക്കറ്റ് നിരക്ക് കൂട്ടി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

Date:

ന്യൂഡൽഹി : ടിക്കറ്റ് സിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. 2025 ജൂലൈ 1 മുതൽ പുതിയ താരിഫ് നിരക്കുകൾ നിലവിൽ വരും. ഈ മാറ്റം സാധാരണ യാത്രക്കാരെയും ദീർഘദൂര യാത്ര ചെയ്യുന്നവരേയും ചാർജ് വർദ്ധനവ് നന്നായി ബാധിക്കും. . റെയിൽവേയുടെ പുതിയ താരിഫ് അനുസരിച്ച്, ജനറൽ സെക്കൻഡ് ക്ലാസിൽ 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് നിരക്കിൽ വർദ്ധനവുണ്ടാകില്ല. എന്നാൽ യാത്ര 500 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ, ഓരോ കിലോമീറ്ററിനും അര പൈസ അധികമായി നൽകേണ്ടിവരും.

മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ (നോൺ-എസി) യാത്ര ചെയ്യുന്നവർ ഇനി മുതൽ കിലോമീറ്ററിന് ഒരു പൈസ കൂടി നൽകേണ്ടിവരും. എസി ക്ലാസുകളിലേക്കെത്തുമ്പോൾ ടിക്കറ്റുകളിൽ  . കിലോമീറ്ററിന് 2 പൈസയുടെ വർദ്ധനവ് വരും. സബർബൻ ട്രെയിനുകളുടെ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല, ഇത് ലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ആശ്വാസമാകും. അതുപോലെ പ്രതിമാസ സീസൺ ടിക്കറ്റിൻ്റെ നിരക്കുകളിൽ വർദ്ധനവുണ്ടായിട്ടില്ല.

നേരത്തെ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റാൻ റെയിൽവേ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുവരെ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ, ടിക്കറ്റ് സ്ഥിരീകരിച്ചോ ഇല്ലയോ എന്നറിയുന്നത് യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പ് വരെ മാത്രമാണ്. എന്നാൽ ഇപ്പോൾ സ്ഥിരീകരിച്ച സീറ്റുകളുള്ള ചാർട്ട് യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് തന്നെ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....