സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

Date:

.
ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നിൽക്കുന്നവരാണ് ആർഎസ്എസുകാർ. ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. അവരുടേത് മുസോളിനിയുടെയും ഹിറ്റ്‌ലറുടേയും  ഫാസിസ്റ്റ് നയമാണ്. അവരുടെ വിചാരധാരയിൽ എഴുതി വച്ചിരിക്കുന്ന മൂന്ന് ശത്രുക്കൾ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളിൽ നിന്നോ ഇതിഹാസങ്ങളിൽ നിന്നോ കിട്ടിയതല്ല. ആ ആശയം ഹിറ്റ്‌ലറുടേതാണെന്നും അദ്ദേഹം
പറഞ്ഞു.

എസ്‌എഫ്‌ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യഭ്യാസ സമ്പ്രദായമാകെ കാവിവൽക്കരിക്കാനാണ്‌ ശ്രമമെന്നും അതിന്റെ ഭാഗമായി ചരിത്രം വളച്ചൊടിച്ച് പാഠപുസ്തകങ്ങളുടെ ഭാഗമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ  പാർട്ടിയല്ലെന്നും  ആർഎസ്എസ് നേതൃത്വം അംഗീകരിച്ച അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട പാർട്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്...

വോട്ടിട്ട് വടക്കന്‍ കേരളം; പോളിങ് 74 ശതമാനം കടന്നു

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വടക്കൻ കേരളത്തിൽ പോളിങ് 74.52...

സ്ഥിരം വിസി നിയമനം : മെറിറ്റ് അടിസ്ഥാനത്തിൽ മുന്‍ഗണനാ പാനല്‍ തയ്യാറാക്കാനൊരുങ്ങി ജസ്റ്റിസ് ദുലിയ സമിതി

ന്യൂഡല്‍ഹി : സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലർമാരെ സുപ്രീം...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ...