Saturday, June 6, 2026

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

Date:

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. രണ്ടാമത്തെ ബലാത്സംഗക്കേസിൽ സെഷൻസ് കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്.

കെ.പി.സി.സി. അദ്ധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുദ്ധ്യങ്ങളാണ് വിധിയിൽ വന്നത്. ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദങ്ങളായി ഉയർന്നു വരാൻ സാദ്ധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്ഐആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി : കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധത്തിന് ഇന്ന്...

കനത്ത മഴ: റെഡ് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട്,...

കെ. അണ്ണാമലൈക്ക് ബിജെപിയെ മടുത്തു; പാര്‍ട്ടി വിട്ടു

ചെന്നൈ : തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ...

മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി തള്ളി

കൊച്ചി : മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...