Friday, January 16, 2026

ചരിത്രമെഴുതി സിപിഐ ; ആദ്യ വനിത ജില്ലാ സെക്രട്ടറി പാലക്കാട്‌, തെരഞ്ഞെടുക്കപ്പെട്ടത് സുമലത മോഹൻദാസ്

Date:

പാലക്കാട് : പാലക്കാട് ചരിത്രമെഴുതി കമ്മ്യൂണിസ്റ്റ് പാർട്ടി. ആദ്യ വനിതാ സെക്രട്ടറിയായി സുമലതാ മോഹൻദാസ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി അകത്തേത്തറ  തോട്ടപ്പുര സ്വദേശി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്ന് ചേര്‍ന്ന പുതിയ ജില്ലാ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗവും സുമലതയെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, കേരള മഹിളാസംഘം ദേശീയ കൗണ്‍സില്‍ അംഗം- ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ്, സാമൂഹ്യനിതീ  വകുപ്പ് കൗണ്‍സില്‍ അംഗം, എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചു വരുന്ന സുമലതാ മോഹന്‍ദാസ് മികച്ച സംഘാടകയായാണ് അറിയപ്പെടുന്നത്. മലമ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നു തവണ ജനപ്രതിനിധിയായി ജയിച്ച സുമലത മലമ്പുഴ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും (2010-15) മികച്ച  പ്രാസംഗികയും കൂടിയാണ്. അഛൻ പരേതനായ കെ മണി, അമ്മ ഭാര്‍ഗ്ഗവി, ഏകമകന്‍  അഭിഷേക് (ഡിഗ്രി വിദ്യാര്‍ത്ഥി)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...