Tuesday, September 22, 2026

തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ദേവസ്വം ഉത്തരവ് മറികടന്ന്; യുഡിഎഫ് ഭരണസമിതിക്ക് കുരുക്ക് വീഴും

Date:

പത്തനംതിട്ട : വാജിവാഹനം തന്ത്രി രാജീവരര് കണ്ഠരർക്ക് കൈമാറിയതിൽ തന്ത്രിക്കും അന്നത്തെ യുഡിഎഫ് ദേവസ്വം ഭരണസമിതിക്കും കുരുക്കാവും. വാജിവാഹനം ഉൾപ്പെടെ ദേവസ്വം സ്വത്തുക്കളൊന്നും തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് 2012 – ൽ പുറത്തിറക്കിയ ഉത്തരവിൽ ബോര്‍ഡ് കമ്മീഷണര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത് നിലനിൽക്കെയാണ് പ്രയാര്‍ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായുള്ള ദേവസ്വം ബോര്‍ഡ് വാജി വാഹനം 2017-ൽ തന്ത്രിക്ക് നല്‍കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് ഉത്തരവിൽ പറയുന്നത്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ബോര്‍ഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ അംഗങ്ങളായിരുന്നു. തന്ത്രിക്ക് വാജി വാഹനം നല്‍കിയത് ആചാരമാണെന്നായിരുന്നു അജ് തറയിലിന്റെ വാദം. 2017- ല്‍ ശബരിമലയിലെ കൊടിമരം മാറ്റി നിർമ്മിച്ച സമയത്താണ് തന്ത്രി വാജി വാഹനം തനിക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതും ഉത്തരവ് കാറ്റിൽപ്പറത്തി ദേവസ്വം ബോർഡ് അത് നൽകുന്നതും. സ്വര്‍ണ്ണക്കവർച്ചക്കേസില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടി
നടത്തിയ പരിശോധനയിലാണ് വാജിവാഹനം  കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....