തിരുവനന്തപുരം : എം.ആർ. അജിത്കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ശബരിമല ട്രാക്ടർ യാത്രാ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാനുള്ള തീരുമാനമുണ്ടായത്. നിലവിലെ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
മെയ് മാസത്തിൽ അജിത്കുമാറിനെ എക്സൈസ് കമ്മിഷണറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീട് ആ ഉത്തരവ് പിൻവലിക്കുകയും സായുധ സേന എഡിജിപിയായി അജിത്കുമാറിനെ നിയമിക്കുകയുമായിരുന്നു.
