Wednesday, December 31, 2025

‘അമ്മ’ തെരഞ്ഞെടുപ്പ് : ജഗദീഷ് പിന്മാറി ; ആരോപണ വിധേയൻ എന്ന ലേബലിൽ ബാബുരാജും മത്സരിക്കില്ല

Date:

കൊച്ചി : അമ്മ സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് നടന്മാരായ ജഗദീഷും ബാബുരാജും പിന്മാറി. ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്. ജഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയ ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു

ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് നടൻ ബാബുരാജ് പത്രിക നൽകിയിരുന്നത്. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെയാണ് പിന്മാറാനുള്ള ബാബുരാജിൻ്റെ തീരുമാനം. ആരോപണ വിധേയര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന രണ്ട് തട്ടിലായിരുന്നു. അന്‍സിബ , സരയു, ഉഷ ഹസീന എന്നിവര്‍ ആരോപണ വിധേയരെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മല്ലിക സുകുമാരന്‍, ആസിഫ് അലി, മാലാ പാര്‍വ്വതി എന്നിവര്‍ അത്തരക്കാർ മാറി നിൽക്കുന്നതാണ നല്ലതെന്നാണ് പ്രതികരിച്ചത്. പരസ്യവിമര്‍ശങ്ങള്‍ വന്നപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാൻ തീരുമാനിച്ച ബാബുരാജ് .
മോഹന്‍ലാലും മമ്മൂട്ടിയുമടക്കം മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടതോടെയാണ്  പത്രിക പിൻവലിച്ചതെന്നാണ് സൂചന. കുക്കു പരമേശ്വരൻ, രവീന്ദ്രൻ, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.

മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് നടന്‍ ദേവന്‍. തെരഞ്ഞെടുപ്പ് പ്രകിയ പുരോഗമിക്കുന്നതിനിടയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ദേവന്റെ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു...

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വൻ്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ; ഷഫാലി വര്‍മ പരമ്പരയുടെ താരം

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച...

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...