ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി

Date:

തിരുവനന്തപുരം :  ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പോലീസ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് തട്ടിപ്പ് കണ്ടെത്തിയത്. ദിയയുടെ സ്ഥാപനത്തിൻ്റെ ക്യു ആർ കോഡിനു പകരം പ്രതികൾ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ച് പണം അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. പ്രതികളായ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് പോലീസിന്റെ വിശദീകരണം.

സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡില്‍ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതു കാരണം പ്രതികളായ വിനീതയയും രാധാകുമാരിയും കഴിഞ്ഞ ദിവസമാണ് പോലീസിൽ കീഴടങ്ങിയത്.
നിലവിൽ ഇവർ റിമാൻഡിലാണ്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി പോലീസ് അപേക്ഷ നൽകും. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയ്ക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...