Wednesday, June 10, 2026

‘തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം

Date:

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന സംവിധാനം താഴെ തട്ടിൽ ചലിച്ചില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമർശനം. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിൽ ചേരുന്ന യോഗത്തിൽ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും വിലയിരുത്തൽ. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കും. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇത്തവണ ഇളവു നൽകിയേക്കാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കണമെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...