അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ തിരുവനന്തപുരത്ത് ; അംഗത്വ രജിസ്ട്രേഷന്‍ പോർട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. അംഗത്വ രജിസ്ട്രേഷന്‍ പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ നോർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ഐഎഎസ്, ലോക കേരള സഭ ഡയറക്ടർ ഇൻ ചാർജ് റെജിൽ എം.സി ഐഎഎസ് എന്നിവർ പങ്കെടുത്തു.

പ്രവാസികേരളീയര്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. വിദേശ രാജ്യത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷ നല്‍കാവുന്നതാണ്. ലോക കേരളസഭയുടേയും നോര്‍ക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളായ www.lokakeralasabha.com, www.norkaroots.org സന്ദർശിച്ച് 2025 ആഗസ്റ്റ് 31 നകം അപേക്ഷ നല്‍കണമെന്ന് ലോകകേരള സഭാ സെക്രട്ടേറിയേറ്റ് അറിയിച്ചു.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണുളളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കും. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുക. ഇതുവരെ ലോക കേരള സഭയുടെ നാലു സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ്  സംഘടിപ്പിച്ചിട്ടുള്ളത്. 2018 ജനുവരി 12, 13 തീയതികളില്‍ ഒന്നാം സമ്മേളനവും 2020 ജനുവരി ഒന്നു മുതല്‍ മൂന്നു വരെ രണ്ടാം സമ്മേളനവും 2022 ജൂണ്‍ 16 മുതല്‍ 18 വരെ  മൂന്നാം സമ്മേളനവും 2024 ജൂണ്‍ 14, 15 തീയതികളില്‍ നാലാം സമ്മേളനവും സംഘടിപ്പിച്ചു. 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായിലും 2022 ഒക്ടോബര്‍ ഒന്‍പതിന് ലണ്ടനിലും 2023 ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91-9446423339, +91-9446303339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...