കൊല്ലം : കൊല്ലം പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പോലീസ് കേസെടുത്തു.
കാർ പൂർണ്ണമായും കത്തി നശിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടുവന്ന കാറിലാണ് കണ്ണന്‍ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.