Sunday, June 28, 2026

കൊല്ലം പറവൂരിൽ നടുറോഡില്‍ കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു   

Date:

കൊല്ലം : കൊല്ലം പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ണന്റെ സുഹൃത്ത് ശംഭുവിനെതിരേയും മറ്റൊരു യുവാവിനെതിരേയും പോലീസ് കേസെടുത്തു.

കാർ പൂർണ്ണമായും കത്തി നശിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടുവന്ന കാറിലാണ് കണ്ണന്‍ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; 19.8 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

തിരുവനന്തപുരം : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി ഞായറാഴ്ച കേരളത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം

കോഴിക്കോട് :സംസ്ഥാനത്ത് 10 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5,...

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിം​ഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്

തിരുവനന്തപുരം : കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർത്ഥികൾ എൻജിനിയറിംഗ് പ്രവേശന...