മലപ്പുറം: മലപ്പുറം കെഎഫ് സി ( കേരള ഫിനാൻഷ്യൻ കോർപ്പറേഷൻ) ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് പരിശോധന.
2015 ല്‍ കെഎഫ്സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെഎഫ്സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.