കോടതി നടപടികളും കേസ് വിവരങ്ങളും ഇനി വാട്സ്ആപ്പിൽ എത്തും ;   ഒക്ടോബർ 6 മുതൽ പ്രാബല്യത്തിലാക്കാൻ ഹൈക്കോടതി

Date:

കൊച്ചി : കോടതി നടപടികൾ ഇനി മുതൽ വാട്സ്ആപ്പിൽ സന്ദേശമായി എത്തും. കേരള ഹൈക്കോടതി അതിനായുള്ള നടപടികൾ ആരംഭിച്ചു. ഒക്ടോബർ 6 മുതൽ കേസ് മാനേജ്മെന്റിന്റെ ഭാഗമായി വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമം. ഇ-ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ വാട്സ്ആപ്പ് വഴി അഭിഭാഷകർക്കും, കക്ഷികൾ ലഭ്യമാക്കും.

എന്നാൽ വാട്സാപ്പ് വിവരങ്ങൾ ഒരു അധിക സേവനം മാത്രമാണ്. മറ്റുവിധത്തിൽ അറിയിക്കാത്ത, സമൻസുകൾ, അറിയിപ്പുകൾ, എന്നിവയ്ക്ക് പകരമാവില്ല. കോടതി സന്ദേശങ്ങൾ നൽകാതിരിക്കുന്നതും വൈകുന്നതും, ഒഴിവാക്കാനാണ് വാട്സാപ്പ് സേവനം ലക്ഷ്യം വെക്കുന്നത്. തട്ടിപ്പുകൾ ഒഴിവാക്കാൻ, വരുന്ന സന്ദേശങ്ങളുടെ സ്ഥിരീകരണത്തിനായി കോടതികളുടെ ഔദ്യോഗിക വെബ് പോർട്ടലിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്ന മുന്നറിയിപ്പും കോടതി നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...