യു എസ് ഷട്ട്ഡൗണിലേക്ക്, സര്‍ക്കാർ പ്രവര്‍ത്തനം  സ്തംഭിക്കും; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപിൻ്റെ ഭീഷണി

Date:

വാഷിങ്ടൺ: യു എസ് ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു. അടച്ചുപൂട്ടലിലേക്ക് നീങ്ങുന്ന വിവരം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്റെ സർക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്.

സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോൺഗ്രസിൽ പാസാക്കാത്ത സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്. അടച്ചുപൂട്ടൽ ആസന്നമാകുമ്പോൾ, ട്രംപ് ഭരണകൂടവും ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റും (OPM) അടച്ചുപൂട്ടൽ ഉപയോഗിച്ച് പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കുമെന്ന് പ്രസ്താവിച്ചു. 150,000-ത്തിലധികം തൊഴിലാളികളായിരിക്കും ഇങ്ങനെ ഈ ആഴ്ച ഫെഡറൽ ശമ്പളപ്പട്ടികയിൽ നിന്ന് പുറത്തുപോകുക.

5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അവധിയെടുത്താല്‍ ഇവരെ പിരിച്ചുവിടുമെന്ന്  ട്രംപ് മുന്നറിയിപ്പ് നൽകി. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. വിഷയത്തികൾ ഒരു ചര്‍ച്ചക്ക് കൂടി സാദ്ധ്യതയുണ്ട്. അതും ഫലപ്രാപ്തിയിലെത്തിയില്ലെങ്കിൽ  അമേരിക്ക പൂര്‍ണ്ണമായും സ്തംഭനത്തിലേക്ക് നീങ്ങും.

ഷട്ട്ഡൗൺ അമേരിക്കക്ക് ഒരു പുതുമയൊന്നുമല്ല. ഇത്തവണയും ഈ സ്ഥിതിവിശേഷം അഭിമുഖീകരിക്കേണ്ടി വന്നാൽ, 1981 ന് ശേഷം പതിനഞ്ചാം തവണയായിരിക്കും അമേരിക്ക ഷട്ട്ഡൗൺ നേരിടുന്നത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമാണുണ്ടായത്.

ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക ഫണ്ടിംഗ് ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനം ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസ്സാകാതെയോ പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും. നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്‌സിഡിയിലാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാർ ഒടക്കി നിൽക്കുന്നത്. ഇത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ നിലപാട്. എന്നാല്‍ സബ്‌സിഡി നിലനിര്‍ത്തണമെന്ന വാദമാണ് ഡെമോക്രാറ്റുകൾക്കുള്ളത്.

ഷട്ട്ഡൗണ്‍ നടപ്പിലാക്കുന്നത് താത്ക്കാലിക ജീവനക്കാരെയാണ് സാരമായി ബാധിക്കുക. ഇവര്‍ക്ക് ശമ്പളം ഷട്ട്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമെ ലഭ്യമാവൂ എന്നതാണ് യാഥാർത്ഥ്യം. അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, എഫ്ബിഐ, ടിഎസ്എ ഏജന്റുമാര്‍ തുടങ്ങിയവരെല്ലാം ഈ ഗണത്തിൽ പെടും. . പാസ്പോര്‍ട്ട്, വിസ, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ പോലുള്ള സേവനങ്ങൾക്ക് വലിയ കാലതാമസവും വരും. ചെറുകിട ബിസിനസ് വായ്പകള്‍, ഭക്ഷ്യ സഹായ പദ്ധതികള്‍, ഗവേഷണ പദ്ധതികള്‍ തുടങ്ങിയവക്ക് മുടക്കം വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...