‘പിതാവിൻ്റെ ഓർമ്മ ദിനത്തില്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കി ; തെരഞ്ഞെടുപ്പ് കഴിയട്ടെ എല്ലാം തുറന്ന് പറയും’- ചാണ്ടി ഉമ്മന്‍

Date:

കോട്ടയം : യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയിരുന്നു.

‘എന്റെ പിതാവിന്റെ ഓർമ്മ ദിവസം തന്നെ എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തെരഞ്ഞെടുപ്പ് കഴിയട്ടെ’- ചാണ്ടി ഉമ്മന്‍ പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയില്‍ നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാദ്ധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാന്‍. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവം: അന്വേഷണം ആരംഭിച്ച് സി പി എം

ആലപ്പുഴ : സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി...

ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റി മൊഴിഞ്ഞു – ‘സ്വർണ്ണം പലർക്കായി വീതിച്ചു നൽകി’; ദേവസ്വം ഉദ്യോഗസ്ഥർക്കും നൽകിയതായി സൂചന

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നലെ രാത്രി...

‘ഹാപ്പി’ കെ പി സി സി ; പുന:സംഘടനയിൽ സെക്രട്ടറിയില്ല, 58 ജനറൽ സെക്രട്ടറിമാർ!

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. കാത്തിരിപ്പിനൊടുവിൽ പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ...

കോമൺ‌വെൽത്ത് ഗെയിംസ് 2030 ; ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശിപാർശ ചെയ്തു

ന്യൂഡൽഹി : 2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി...