തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ മൂന്നുതവണയായി ബിജെപി വിജയിച്ചുവരുന്ന വാര്‍ഡാണിത്. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മുന്നണി ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് ബിക്കാണ് ജഗതി വാർഡ്.
കേരളാ കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. ബസ് ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുക. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്നതാണ് രാധാകൃഷ്ണൻ്റെ ദൗത്യം. ബിജെപി പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ ജഗതി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ.വി. രാംകുമാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
