Tuesday, September 22, 2026

ശബരിമല നെയ്യ് വിൽപ്പനയിലും ക്രമക്കേട് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Date:

കൊച്ചി : ഭക്തർ സമർപ്പിക്കുന്ന നെയ്യ് അഭിഷേകത്തിന് ശേഷം ബാക്കി വരുന്നത് പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മകരവിളക്ക് സീസൺ തിരക്കിനിടയിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.

വിൽ‌പ്പന നടത്തിയ 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. 100 മില്ലി ലിറ്റർ നെയ്യ് വീതമുള്ള ഒരു പാക്കറ്റിന് 100 രൂപ നിരക്കിൽ കണക്കാക്കുമ്പോൾ ഏകദേശം 13,67,900 രൂപയുടെ കുറവാണ് അക്കൗണ്ടിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്ത്രിയുടെയും മേൽശാന്തിയുടെയും മുറികളിൽവെച്ച് അനധികൃതമായി നെയ്യ് വിൽക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ദേവസ്വം കൗണ്ടറുകൾ വഴി മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചയിടത്താണ് ഇപ്പോൾ പുതിയ ക്രമക്കേടുകൾ നടന്നിരിക്കുന്നത്.

നെയ്യ് പാക്ക് ചെയ്യുന്നതിനായി പാലക്കാട്ടെ ഒരു കോൺട്രാക്ടറെയാണ് ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു പാക്കറ്റ് നെയ്യ് പാക്ക് ചെയ്യുന്നതിന് 20 പൈസയാണ് കോൺട്രാക്ടർക്ക് നൽകുന്നത്. കോൺട്രാക്ടർ പാക്ക് ചെയ്ത് കൗണ്ടറുകളിൽ ഏൽപ്പിച്ച പാക്കറ്റുകളുടെ എണ്ണവും കൗണ്ടറുകളിൽ നിന്നുള്ള വിൽപ്പന രേഖകളും തമ്മിൽ പൊരുത്തമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന സുനിൽ കുമാർ പോറ്റി എന്ന ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. 68,200 രൂപ നെയ്യ് വിറ്റ പണം ഇയാൾ കൃത്യസമയത്ത് കൗണ്ടറിൽ അടച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരം ക്രമക്കേടുകൾ ബോധപൂർവ്വമാണെന്നും ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....