Tuesday, September 22, 2026

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; കേരളത്തോട് ‘അയിത്തം’!

Date:

ന്യൂഡൽഹി: ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയാണ് പുതിയ അമൃത് ഭാരത് റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിന് അമൃത് നൽകിയില്ല. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന് വലിയ പരിഗണ ലഭിച്ചു.

ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുവാഹാത്തി – റോഹ്താക്, ദിബ്രുഗഡ് – ലഖ്‌നൗ, ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി, ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ, ആലിപുർദ്വാർ – എസ്എംവിടി ബെംഗളൂരു, ആലിപുർദ്വാർ – മുംബൈ, കൊൽക്കത്ത – താംബരം, കൊൽക്കത്ത – ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത- ബനാറസ് എന്നീ റൂട്ടുകളാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. 

ദീർഘദൂര റൂട്ടുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവ്വീസ് നടത്തുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ (500 മൈൽ) കൂടുതൽ അകലെയുള്ളതോ നിലവിലുള്ള സർവ്വീസുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പത്ത് മണിക്കൂറിൽ കൂടുതൽ എടുക്കുന്നതോ ആയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....