Friday, January 16, 2026

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

Date:

[Photo courtesy :1 – The Diary of a CEO podcast, 2 – X]

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ് ഉടമ നതാലി ഡോസൺ. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കമ്പനിയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ നതാലി ഇക്കാര്യം പങ്കുവെച്ചത്. വിവാഹേതര ബന്ധത്തെ കുറിച്ച് അറിഞ്ഞയുടൻ ഒരുനിമിഷം പോലും വൈകാതെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് നതാലി വ്യക്തമാക്കി.

“എന്റെ കമ്പനിയില്‍ ഇത് അനുവദിക്കാനാകില്ല. പ്രത്യേകിച്ച് എന്നോട് വളരെ അടുത്തുളളവർ. എനിക്ക് ചതിയന്മാരെ വെച്ചുപൊറുപ്പിക്കാനാകില്ല. ജീവിതം മുഴുവന്‍ ഒന്നിച്ചുണ്ടാകേണ്ട വ്യക്തിയെ വഞ്ചിക്കാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ അവര്‍ ജോലിയിലും വഞ്ചന കാണിക്കില്ലേ? അവര്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ചതിക്കില്ലേ? അത്തരം ആളുകള്‍ കമ്പനിക്ക് ബാദ്ധ്യതയാണ്.” – നതാലി താനെടുത്ത തീരുമാനത്തെ 100% ശരിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: സന്നിധാനത്തും ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന

പത്തനംതിട്ട : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ വിജിലൻസ്...

ലഭിച്ചു കേരളത്തിന് 3 അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ....

ഇറാനിലെ യുഎസ് സൈനിക ഇടപെടലിൽ നിന്ന് ട്രംപ് പിന്നോട്ടു പോയതിന് പിന്നിൽ നാല് അറബ് രാജ്യങ്ങളെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ : ഇറാനിൽ സൈനിക ഇടപെടൽ നടത്താനൊരുങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

‘പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ല’ ; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെയുള്ള പരാതിയിൽ കേസെടുത്തു

തിരുവനന്തപുരം : പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും...