പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

Date:

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനാറുകാരനെ ISIS -ൽ ചേരാൻ പ്രേരിപ്പിച്ച് മാതാവ്. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി പോലീസ് കേസെടുത്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയായ യുവതിയും രണ്ടാനച്ഛനും യു.കെയിലാണ് താമസം. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു.
തിരികെ ദമ്പതികൾ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപഠനശാലയിലാക്കി.

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ടു മതപഠന ശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ആറ്റിങ്ങൽ DYSP യുടെ നേതൃത്തിൽ UAPA ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു. സംഭവത്തിൽ NIAയും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; അത്യാധുനിക സുരക്ഷാ സവിശേഷതകൾ അറിയാം

ന്യൂഡൽഹി :  അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി...

ആലപ്പുഴ റെയിൽവെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി; പോലീസ് പരിശോധന നടത്തുന്നു

ആലപ്പുഴ : ആലപ്പുഴ റെയിൽവെ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി....

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി...