പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിൽ രാത്രിയുണ്ടായ തീപിടുത്തത്തിൽ 23 ജീവനക്കാർ മരിച്ചു. പുലർച്ചെ 12.04 നാണ് തീപിടുത്തത്തെക്കുറിച്ചുള്ള വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയുന്നത്. ഉടനെ പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സ്ഥലത്തെത്തി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ പറഞ്ഞു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. ദുരന്തത്തിൽ വിനോദസഞ്ചാരികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ലോബോ അറിയിച്ചു. സംഭവത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടു.
