മുംബൈ : ഐസിസി പുരുഷ ട്വൻ്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരാകും. മോശം ഫോം തുടരുന്ന ശുഭ്മാൻ ഗില്ലിന് ടീമിൽ ഇടം ലഭിച്ചില്ല. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. 15 അംഗ ടീമിൽ ഇഷാൻ കിഷനും റിങ്കു സിംഗിനും ഇടം നേടി. രണ്ട് വർഷത്തിന് ശേഷമാണ് ഇഷാൻ കിഷൻ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആസ്ഥാനത്ത് നടന്ന സെലക്ടർമാരുടെ യോഗമാണ് ലോകകപ്പിനുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്. തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പത്രസമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദക്ഷിണാഫ്രിക്കൻ പരമ്പര വരെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് മോശം ഫോം പരിഗണിച്ചാണ്. ജിതേഷ് ശർമ്മയ്ക്കും 15 അംഗ ടീമിന്റെ ഭാഗമാകാനായില്ല. ന്യൂസിലൻഡിനെതിരായ ട്വൻ്റി20 പരമ്പരയിലും ഇതേ ടീമായിരിക്കും കളിക്കുക.
ഫെബ്രുവരി 7 ന് ആരംഭിച്ച് മാർച്ച് 20 ന് അവസാനിക്കുന്ന ട്വൻ്റി20 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ടൂർണ്ണമെന്റിൽ ഗ്രൂപ്പ് എയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), നമീബിയ, നെതർലാൻഡ്സ്, പാക്കിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.
ടീം ഇന്ത്യ അവരുടെ ഗ്രൂപ്പ് മത്സരങ്ങൾ നാല് വ്യത്യസ്ത സ്റ്റേഡിയങ്ങളിലായിരിക്കും കളിക്കുക. ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം (ഡൽഹി), വാങ്കഡെ സ്റ്റേഡിയം (മുംബൈ), ആർ. പ്രേമദാസ സ്റ്റേഡിയം (കൊളംബോ), നരേന്ദ്ര മോദി സ്റ്റേഡിയം (അഹമ്മദാബാദ്) എന്നിവിടങ്ങളിലായിരിക്കും നടക്കുക.
ട്വൻ്റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീം –
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).
ന്യൂസിലൻഡ് ട്വൻ്റി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീം –
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, കുൽദീപ് സിംഗ്,വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).
2026 ട്വൻ്റി20 ലോകകപ്പ് ഷെഡ്യൂൾ
ഫെബ്രുവരി 7, 2026, രാവിലെ 11:00: പാകിസ്ഥാൻ vs നെതർലാൻഡ്സ്, എസ്എസ്സി, കൊളംബോ
ഫെബ്രുവരി 7, ഉച്ചകഴിഞ്ഞ് 3:00: വെസ്റ്റ് ഇൻഡീസ് vs ബംഗ്ലാദേശ്, കൊൽക്കത്ത
ഫെബ്രുവരി 7, വൈകുന്നേരം 7:00: ഇന്ത്യ vs യുഎസ്എ, മുംബൈ
ഫെബ്രുവരി 8, രാവിലെ 11:00: ന്യൂസിലൻഡ് vs അഫ്ഗാനിസ്ഥാൻ, ചെന്നൈ.
ഫെബ്രുവരി 8, ഉച്ചകഴിഞ്ഞ് 3:00: ഇംഗ്ലണ്ട് vs നേപ്പാൾ, മുംബൈ.
ഫെബ്രുവരി 8, വൈകുന്നേരം 7:00: ശ്രീലങ്ക vs അയർലൻഡ്, പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
ഫെബ്രുവരി 9, 11:00 AM: ബംഗ്ലാദേശ് vs ഇറ്റലി, കൊൽക്കത്ത
ഫെബ്രുവരി 9, 3:00 PM: സിംബാബ്വെ vs ഒമാൻ, എസ്എസ്സി, കൊളംബോ
ഫെബ്രുവരി 9, 7:00 PM: ദക്ഷിണാഫ്രിക്ക vs കാനഡ, അഹമ്മദാബാദ്
ഫെബ്രുവരി 10, രാവിലെ 11:00: നെതർലാൻഡ്സ് vs നമീബിയ, ഡൽഹി;
ഫെബ്രുവരി 10, ഉച്ചകഴിഞ്ഞ് 3:00: ന്യൂസിലൻഡ് vs യുഎഇ, ചെന്നൈ;
ഫെബ്രുവരി 10, വൈകുന്നേരം 7:00: പാകിസ്ഥാൻ vs യുഎസ്എ, എസ്എസ്സി, കൊളംബോ
ഫെബ്രുവരി 11, രാവിലെ 11:00: ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാൻ, അഹമ്മദാബാദ്.
ഫെബ്രുവരി 11, ഉച്ചകഴിഞ്ഞ് 3:00: ഓസ്ട്രേലിയ vs അയർലൻഡ്, പ്രേമദാസ, കൊളംബോ.
ഫെബ്രുവരി 11, വൈകുന്നേരം 7:00: ഇംഗ്ലണ്ട് vs വെസ്റ്റ് ഇൻഡീസ്, മുംബൈ.
ഫെബ്രുവരി 12, രാവിലെ 11:00: ശ്രീലങ്ക vs. ഒമാൻ, കാൻഡി.
ഫെബ്രുവരി 12, ഉച്ചകഴിഞ്ഞ് 3:00: നേപ്പാൾ vs. ഇറ്റലി, മുംബൈ.
ഫെബ്രുവരി 12, വൈകുന്നേരം 7:00: ഇന്ത്യ vs. നമീബിയ, ഡൽഹി.
ഫെബ്രുവരി 13, രാവിലെ 11:00: ഓസ്ട്രേലിയ vs സിംബാബ്വെ. പ്രേമദാസ. കൊളംബോ.
ഫെബ്രുവരി 13, ഉച്ചകഴിഞ്ഞ് 3:00: കാനഡ vs യുഎഇ. ഡൽഹി.
ഫെബ്രുവരി 13, വൈകുന്നേരം 7:00: യുഎസ്എ vs നെതർലാൻഡ്സ്. ചെന്നൈ.
ഫെബ്രുവരി 14, രാവിലെ 11:00: അയർലൻഡ് vs. ഒമാൻ. എസ്എസ്സി, കൊളംബോ.
ഫെബ്രുവരി 14, ഉച്ചകഴിഞ്ഞ് 3:00: ഇംഗ്ലണ്ട് vs. ബംഗ്ലാദേശ്. കൊൽക്കത്ത.
ഫെബ്രുവരി 14, വൈകുന്നേരം 7:00: ന്യൂസിലൻഡ് vs. ദക്ഷിണാഫ്രിക്ക. അഹമ്മദാബാദ്.
ഫെബ്രുവരി 15, രാവിലെ 11:00: വെസ്റ്റ് ഇൻഡീസ് vs നേപ്പാൾ, മുംബൈ.
ഫെബ്രുവരി 15, ഉച്ചകഴിഞ്ഞ് 3:00: യുഎസ്എ vs നമീബിയ, ചെന്നൈ.
ഫെബ്രുവരി 15, വൈകുന്നേരം 7:00: ഇന്ത്യ vs പാകിസ്ഥാൻ, പ്രേമദാസ, കൊളംബോ.
ഫെബ്രുവരി 16, രാവിലെ 11:00: അഫ്ഗാനിസ്ഥാൻ vs യുഎഇ, ഡൽഹി.
ഫെബ്രുവരി 16, ഉച്ചകഴിഞ്ഞ് 3:00: ഇംഗ്ലണ്ട് vs ഇറ്റലി, കൊൽക്കത്ത.
ഫെബ്രുവരി 16, വൈകുന്നേരം 7:00: ഓസ്ട്രേലിയ vs ശ്രീലങ്ക, കാൻഡി.
ഫെബ്രുവരി 17, രാവിലെ 11:00: ന്യൂസിലൻഡ് vs. കാനഡ, ചെന്നൈ.
ഫെബ്രുവരി 17, ഉച്ചകഴിഞ്ഞ് 3:00: അയർലൻഡ് vs. സിംബാബ്വെ, കാൻഡിയിൽ.
ഫെബ്രുവരി 17, വൈകുന്നേരം 7:00: ബംഗ്ലാദേശ് vs. നേപ്പാൾ, മുംബൈ.
ഫെബ്രുവരി 18, രാവിലെ 11:00: ദക്ഷിണാഫ്രിക്ക vs യുഎഇ, ഡൽഹി;
ഫെബ്രുവരി 18, ഉച്ചകഴിഞ്ഞ് 3:00: പാകിസ്ഥാൻ vs നമീബിയ, എസ്എസ്സി, കൊളംബോ;
ഫെബ്രുവരി 18, 2026 ഫെബ്രുവരി 7:00: ഇന്ത്യ vs നെതർലാൻഡ്സ്, അഹമ്മദാബാദ്
ഫെബ്രുവരി 19, 11:00 AM: വെസ്റ്റ് ഇൻഡീസ് vs ഇറ്റലി, കൊൽക്കത്ത
ഫെബ്രുവരി 19, 3:00 PM: ശ്രീലങ്ക vs സിംബാബ്വെ, പ്രേമദാസ, കൊളംബോ
ഫെബ്രുവരി 19, 7:00 PM: അഫ്ഗാനിസ്ഥാൻ vs കാനഡ, ചെന്നൈ
ഫെബ്രുവരി 20, 7:00 PM: ഓസ്ട്രേലിയ vs ഒമാൻ, കാണ്ടി
ഫെബ്രുവരി 20, 7:00 PM: ഓസ്ട്രേലിയ vs ഒമാൻ, കാണ്ടി
ഇതിനുശേഷം, സൂപ്പർ 8, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.
ഇന്ത്യ vs ന്യൂസിലാൻഡ് ഫുൾ ഷെഡ്യൂൾ
ജനുവരി 11: ഒന്നാം ഏകദിനം, വഡോദര
ജനുവരി 14: രണ്ടാം ഏകദിനം, രാജ്കോട്ട്
ജനുവരി 18: മൂന്നാം ഏകദിനം, ഇൻഡോർ
ജനുവരി 21: ഒന്നാം ട്വൻ്റി20, നാഗ്പൂർ
ജനുവരി 23: രണ്ടാം ട്വൻ്റി20, റായ്പൂർ
ജനുവരി 25: മൂന്നാം ട്വൻ്റി20, ഗുവാഹത്തി
ജനുവരി 27: നാലാം ട്വൻ്റി20, വിശാഖപട്ടണം
ജനുവരി 31: അഞ്ചാം ട്വൻ്റി20, തിരുവനന്തപുരം
