മാനവികതയുടെ മഹാസാഗരം സാക്ഷി; രോഹിത് ശർമ്മയുടെ ടിൻ്റി20 ലോകകപ്പ് ജേതാക്കൾക്ക് വാങ്കഡെയിൽ ആദരം

Date:

മുംബൈ : ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിൽ ട്വൻറി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൻ്റെ വിജയ പരേഡിനെ മാനവികതയുടെ മഹാസാഗരമാണ് അഭിവാദ്യം ചെയ്തത്. രണ്ട് മണിക്കൂറിലധികം വൈകി രാത്രി 7:30 നാണ് ഓപ്പൺ ബസ് പരേഡ് നരിമാൻ പോയിൻ്റിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ (എൻസിപിഎ) നിന്ന് പുറപ്പെട്ട് വാങ്കഡെ സ്റ്റേഡിയത്തിലെത്തിയത്..

സാധാരണയായി അഞ്ച് മിനിറ്റിനുള്ളിൽ മറികടക്കാവുന്ന ദൂരം താണ്ടാൻ മണിക്കൂറുകളെടുത്തു. – മഴയിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കലർപ്പില്ലാത്ത സ്നേഹം അവർ വഴി നീളെ ഏറ്റുവാങ്ങി.

2007-ൽ, മഹേന്ദ്ര സിംഗ് ധോണി നേതൃത്വത്തിൽ ട്വിൻ്റി20 ലോകകപ്പ് കരസ്ഥമാക്കിയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു രോഹിത് ശർമ്മ. ഇപ്പോൾ 37-ാം വയസ്സിൽ, തൻ്റെ ടീമിനെ ട്വിൻ്റി20 ലോക ചാമ്പ്യന്മാരാക്കി, വിജയ പരേഡിൽ കപ്പ് നെഞ്ചോട് ചേർത്ത് വെച്ച് നിൽക്കുമ്പോൾ ആ മനസ്സ് പറഞ്ഞു വെയ്ക്കുന്നത് എന്തായിരിക്കും. മനുഷ്യമഹാസാഗരത്തെ വകഞ്ഞ് മാറ്റി ബസ് കടന്നുപോകുമ്പോൾ, ഈ വ്യാഴാഴ്ച വൈകുന്നേരത്തെപ്പോലെ മുംബൈയിലെ 2007 സെപ്റ്റംബറിലെ ആ നനഞ്ഞ പ്രഭാതത്തിലേക്കും, ഒരു വേള രോഹിത്തിൻ്റെ മനസ്സ് സഞ്ചരിച്ചിരിക്കണം. അപ്പോഴും “മുംബൈച്ച രാജാ, രോഹിത് ശർമ്മ” (ആരാണ് മുംബൈയിലെ രാജാവ്, രോഹിത് ശർമ്മ) എന്ന ഗാനം മുംബൈയിലെ തെരുവുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു.

“വിജയം കോടിക്കണക്കിന് ആളുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. ഇതൊരു പ്രത്യേക ടീമാണ്, ഈ ട്രോഫി രാജ്യത്തിൻ്റേതാണ്.” രോഹിത് സ്റ്റേഡിയത്തിനുള്ളിൽ ആരാധകരെ അഭിസംബോധന ചെയ്ത് ആത്മാഭിമാനത്തോടെ പറഞ്ഞു.

മികച്ച വരവേൽപ്പിന് ശേഷം, ട്വൻ്റി20 ലോകകപ്പ് ട്രോഫി ആരാധകർക്ക് ആദ്യമായി ഉയർത്തി കാണിച്ചുകൊടുത്തത് ഹാർദിക് പാണ്ഡ്യയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ ഗ്രൗണ്ടിൽ വെച്ച് ഐപിഎൽ സമയത്ത് പാണ്ഡ്യയോട് മോശമായി പെരുമാറിയതിനുള്ള മുംബൈയുടെ കൂട്ടായ ക്ഷമാപണം കൂടിയായി ഈ ആദരവ്. മുംബൈയെ സ്വന്തം വീടാക്കിയ തങ്ങളുടെ ‘ബറോഡ ബോംബറി’നെ അവർ മനസ്സാ ആലിംഗനം ചെയ്തു. കലർപ്പിലാത്ത ഈ സ്നേഹത്തിന് ഹാർദ്ദിക്കും കൊതിച്ചിട്ടുണ്ടായിക്കും.

വിരാട് കോലിയെ തൊട്ടു മുന്നിൽ കാണാൻ കഴിഞ്ഞതിലും ആരാധാകരുടെ കണ്ണുകൾ തിളങ്ങി.
‘ബേകരോൻ കി ദാവാ ഏക് നസർ, ഏക് നസർ’, മജ്‌റൂഹ്….. ‘

കിംഗ് കോലി നിരാശനാക്കിയില്ല. സൂര്യകുമാർ യാദവിനും അക്സർ പട്ടേലിനും ഒപ്പം വാങ്കഡെയിലെ പ്രശസ്ത നാസിക് ധോൽവാലകളുടെ താളങ്ങൾക്കൊത്ത് നൃത്തം ചെയ്തു ആരാധകരെ ഹരം കൊള്ളിച്ചു.

നേരത്തെ, ബാർബഡോസിൽ നിന്ന് പുലർച്ചെ ജന്മനാട്ടിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം ന്യൂഡൽഹിയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലിനാണ് മുംബൈയിലേക്ക് പറന്നത്.

വിമാനത്തിന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ 2 ൽ പ്രശസ്തമായ ‘വാട്ടർ സല്യൂട്ട്’ ലഭിച്ചു.

വാങ്കഡെ സ്റ്റേഡിയം ആരാധകർക്കായി ഇന്നലെ മലർക്കെ തുറന്നുകൊടുത്തിരുന്നു. ടീമിൻ്റെ കിരീട വിജയത്തിൻ്റെ ആഘോഷത്തിൽ പങ്കാളികളാവാനെത്തിയവരെക്കൊണ്ട് സ്റ്റാൻഡുകൾ നിറഞ്ഞു കവിഞ്ഞു.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരടക്കം ട്വൻ്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ കളിക്കാരെ വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ  ₹125 കോടി സമ്മാനത്തുക നൽകി ആദരിച്ചു. കരീബിയൻ ദ്വീപിൽ 2024 ലെ ഐസിസി ട്വിൻ്റി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടം ‘പ്രൈസ് മണി’യുടെ കാര്യത്തിലും ചരിത്രത്തിൽ ഇടം നേടി. ഐസിസി കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, ശനിയാഴ്ച ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ആവേശകരമായ ഫൈനലിൽ രോഹിതിൻ്റെ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റൺസിൻ്റെ വിജയമാണ് നേടിയത്.

ഇന്നലെ ഗ്രാൻ്റ്‌ലി ആഡംസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ചാർട്ടർ വിമാനത്തിലാണ് ഇന്ത്യൻ ടീം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ബാർബഡോസിൽ കാറ്റഗറി നാലിൽ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് ഇന്ത്യൻ ടീമിലെ അംഗങ്ങൾ മൂന്ന് ദിവസമായി അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. എയർ ഇന്ത്യ ചാമ്പ്യൻസ് 24 വേൾഡ് കപ്പ് (AIC24WC) വിജയിച്ച ടീമിൻ്റെ പേരിലുള്ള എയർ ഇന്ത്യയുടെ പ്രത്യേക ചാർട്ടർ വിമാനം കരീബിയൻ ദ്വീപിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4.50 ന് പുറപ്പെട്ട് ഏകദേശം 6.20നാണ് ന്യൂഡൽഹിയിൽ വന്നിറങ്ങിയത്.

ബെറിൽ ചുഴലിക്കാറ്റ് കാരണം ഇന്ത്യൻ ടീം പുറപ്പെടുന്നത് വൈകിയതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ത്യൻ ടീമിനും സപ്പോർട്ട് സ്റ്റാഫിനും കളിക്കാരുടെ കുടുംബങ്ങൾക്കും ബോർഡ് ഉദ്യോഗസ്ഥർക്കും മാധ്യമ സംഘത്തിലെ അംഗങ്ങൾക്കും ചാർട്ടർ ഫ്ലൈറ്റ് ക്രമീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....