Wednesday, January 7, 2026

യുഎസ് സൈനിക ആക്രമണം:വെനസ്വേല തലസ്ഥാനം ഇപ്പോഴും ഇരുട്ടിൽ തന്നെ ; വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇന്ത്യക്കാരടക്കമുള്ള ജനത ഭയപ്പാടിൽ

Date:

[Photo Courtesy : X]

കാരക്കാസ് : വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി ന്യൂയോർക്കിലേക്ക് കടത്തികൊണ്ടുപോയതിന് പിന്നാലെ തലസ്ഥാനമായ കാരക്കാസും സമീപ നഗരങ്ങളും കടുത്ത പരിഭ്രാന്തിയിലും ഭയാശങ്കകളിലുമാണ് കഴിയുന്നത്. യുഎസ് വിമാനങ്ങൾ നടത്തിയ ഭീകരമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കപ്പെട്ടതോടെ തലസ്ഥാനമായ കാരക്കാസും പരിസര പ്രദേശങ്ങളും ഇരുട്ടിലമർന്നു.

വൈദ്യുതിയും ആശയവിനിമയ ശൃംഖലകളും തകരാറിലായതോടെ തെരുവുകൾ വിജനമാണ്. കടകളൊന്നും പ്രവർത്തനക്ഷമമല്ല. ഭരണാധികാരിയെ നഷ്ടപ്പെട്ട രാജ്യം അനാഥാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ പാടെ താറുമാറായി, എങ്ങും വിശപ്പടക്കാൻ ഭക്ഷണത്തിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ നീണ്ട ക്യൂ – ലാറ്റിനമേരിക്കൻ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ അനിശ്ചിതത്വം നിറഞ്ഞതാണ്.

സംഭവിച്ച നാശനഷ്ടങ്ങൾക്ക് കയ്യും കണക്കുമില്ല. കാരക്കാസിലെ വിമാനത്താവളവും നഗരത്തിന് 100 കിലോമീറ്റർ പുറത്തുള്ള രാജ്യത്തെ ഏറ്റവും വലിയ വ്യോമതാവളവും യുഎസ് ആക്രമണത്തിൽ ദയനീയമായി തകർന്നു. ഫ്യൂർട്ടെ തിയൂണ (Fuerte Tiuna) നേരിട്ട നാശനഷ്ടം ഭീതിതമാണ്.

വൈദ്യുതിയുള്ള ഒരു തെരുവ് വിളക്കിന് സമീപം ഹോട്ട് ഡോഗ് കച്ചവടക്കാർ മോഷ്ടിച്ച വൈദ്യുത സംവിധാനത്തിൽ ആളുകൾ കൂട്ടത്തോടെ ഫോണുകൾ ചാർജ് ചെയ്യുന്ന കാഴ്ച വേദനാജനമാണ്. പലരും മണിക്കൂറുകളോളം ക്ഷമയോടെ കാത്തു നിന്നാണ് ഫോൺ ചാർജ് ചെയ്ത് പല സ്ഥലങ്ങളിലേക്ക്  തിരികെ പോകുന്നത്.  അത്രയധികം തിരക്കിനാണ് ഈയൊരു തെരുവ് വിളക്ക് സാക്ഷിയാവുന്നത്.

പ്രാദേശിക ഭരണകൂടത്തിൽ നിന്നോ സർക്കാരിൽ നിന്നോ കൃത്യമായ ആശയവിനിമയങ്ങൾ ഉണ്ടാകുന്നില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാനോ വൈദ്യുതി എപ്പോൾ പുന:സ്ഥാപിക്കുമെന്ന് അറിയിയ്ക്കാനോ ആരുമില്ല. ഉദ്യോഗസ്ഥർക്കും ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. കാരക്കാസിൽ ചെറിയൊരു ഇന്ത്യൻ സമൂഹം മാത്രമാണുള്ളത്. ഇന്ത്യൻ എംബസി അവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

മിക്ക സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടക്കുന്നതിനാൽ  ചെറിയ ചെറിയ അയൽപക്ക കടകൾക്ക് മുന്നിലാണ്   ഭക്ഷണത്തിനായി വലിയ ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.  ഓരോ കടകൾക്കു മുന്നിലും അഞ്ഞൂറോളം പേരാണ് വിശപ്പടക്കാൻ മണിക്കൂറുകളായി കാത്തുനിൽക്കുന്നത്.  ചെറിയ കടയായതുകൊണ്ടുതന്നെ ഒരേ സമയം രണ്ടോ മൂന്നോ പേരെ മാത്രമെ കടയ്ക്കുള്ളിലേക്ക്   പ്രവേശിപ്പിക്കാനാവുള്ളൂ. ബ്രെഡ് വിൽക്കുന്ന സ്ഥലങ്ങളിലായിരുന്നു ഏറ്റവും നീണ്ട നിരകൾ. ട്യൂണ, സാർഡീൻ, ഹാം തുടങ്ങിയ ടിന്നിലടച്ച ഭക്ഷണങ്ങൾ വിൽക്കുന്ന ഫാർമസികളിലും ജനങ്ങൾ തിരക്ക് കൂട്ടുകയാണ്.

രാജ്യം നേരിട്ട ആക്രമണത്തിൽ പ്രതിഷേധിക്കാൻ പോലും ആളില്ല. 2014-നും 2017-നും ഇടയിൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അതിനാൽ കുട്ടികളെ പ്രതിഷേധത്തിന് വിടാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ല. എല്ലാവരും വീടിനുള്ളിൽ തന്നെ ഭയാശങ്കകളോടെ കഴിയാൻ വിധിക്കപ്പെട്ടിരിയ്ക്കുകയാണ്. ഏതാണ്ട് എട്ട് ദശലക്ഷം ആളുകൾ ഇതിനകം രാജ്യം വിട്ടുപോവുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളുടെ ഒരു മുരടക്കം പോലും എങ്ങുമില്ല.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് ശനിയാഴ്ചയാണ് യുഎസ് സൈന്യം കാരക്കാസിൽ വ്യോമാക്രമണം നടത്തിയത്. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നിന്ന് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയി.
അമേരിക്കൻ ജീവിതങ്ങൾ നശിപ്പിക്കാൻ മയക്കുമരുന്ന് അയച്ചുവെന്ന ‘നാർക്കോ-ഭീകരത’ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വെനസ്വേല പ്രതികരിച്ചു. രാജ്യത്തെ സമൃദ്ധമായ എണ്ണയും പ്രകൃതി വിഭവങ്ങളും നിയന്ത്രിക്കാനും കൊള്ളയടിക്കാനുമുള്ള അമേരിക്കയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് വെനസ്വേല ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...

കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇ- മെയിൽ വഴി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ബോംബ് ഭീഷണി. പ്രിൻസിപ്പലിന്...

ബുൾഡോസർ അർദ്ധ രാത്രിയിൽ ഡൽഹിയിലും ഉരുണ്ടു! ; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി...