Monday, September 21, 2026

‘രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചു’ ; പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

Date:

തിരുവനന്തപുരം : രാഹുൽ ഈശ്വർ സെഷൻസ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറി. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ. 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയതിൻ്റെ പേരിൽ അതിജീവിതയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ മൂന്നാഴ്ചത്തെ ജയിൽവാസത്തിന് ശേഷം രാഹുൽ ഈശ്വരിന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ചെയ്യാൻ പാടില്ലെന്ന് ഉപാധിയിൽ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ് പരാതി നൽകിയതിനെ തുടർന്ന് വീണ്ടും രാഹുൽ ഈശ്വര്‍ വീഡിയോയുമായി സമൂഹമാധ്യമത്തിലെത്തിയിരുന്നു. ഇതിനെതിരെയാണ് വീണ്ടും തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലിക്ക് പരാതി നൽകിയത്.  

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...