Friday, January 16, 2026

‘പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ല’ ; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെയുള്ള പരാതിയിൽ കേസെടുത്തു

Date:

തിരുവനന്തപുരം : പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഷിബു ബേബി ജോണിന്‍റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരം 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്നാണ് പരാതി. ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാൽ, പരാതിക്കാരൻ പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്. ആൻഡ കൺസ്ട്രക്ഷൻ എന്ന നിര്‍മ്മാണ കമ്പനിക്കാണ് 15 ലക്ഷം നൽകിയത്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിലായിരുന്നു ധാരണ. അതേസമയം, ഒരു രൂപ പോലും താൻ വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. നിര്‍മ്മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: സന്നിധാനത്തും ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന

പത്തനംതിട്ട : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ വിജിലൻസ്...

ലഭിച്ചു കേരളത്തിന് 3 അമൃത് ഭാരത് ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ....

ഇറാനിലെ യുഎസ് സൈനിക ഇടപെടലിൽ നിന്ന് ട്രംപ് പിന്നോട്ടു പോയതിന് പിന്നിൽ നാല് അറബ് രാജ്യങ്ങളെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ : ഇറാനിൽ സൈനിക ഇടപെടൽ നടത്താനൊരുങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

ഛത്തീസ്ഗഢിൽ 21 സ്ത്രീകളടക്കം 52 മാവോവാദികൾ കീഴടങ്ങി

ബിജാപുർ : ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ 52 മാവോവാദികൾ സുരക്ഷാ സേനയ്ക്ക്...