Sunday, January 18, 2026

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

Date:

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 435 കോടി രൂപയാണ് വരുമാനമായെത്തിയത്. 52 ലക്ഷത്തിലധികം ഭക്തർ ഇത്തവണ ദർശനം നടത്തിയെന്നാണ് കണക്കുകൾ. ആകെ വരുമാനത്തിൽ 204 കോടി രൂപ അരവണ പ്രസാദത്തിലൂടെയും 118 കോടി രൂപ കാണിക്ക വഴിയുമാണ് ലഭിച്ചത്. കൃത്യമായ ആസൂത്രണവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനവുമാണ് തീർത്ഥാടനകാലത്തെ ഈ വിജയത്തിന് പിന്നിലെന്ന് സർക്കാർ അവകാശപ്പെടുന്നു.

മണ്ഡല-മകരവിളക്ക് കാലം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപെ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗങ്ങൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം തുടങ്ങിയ ഇടത്താവളങ്ങളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2600-ലധികം ശുചിമുറികളാണ് ഭക്തർക്കായി ഒരുക്കിയത്.

നിലയ്ക്കലിന് പുറമെ പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചത് വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പമ്പയിൽ ജർമ്മൻ പന്തലുകൾ ഉൾപ്പെടെയുള്ള പുതിയ നടപ്പന്തലുകളും സന്നിധാനത്ത് മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്ക്കാലിക സംവിധാനങ്ങളും ഒരുക്കി. ഏകദേശം 20 ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനം നൽകിയതിനൊപ്പം, ഉച്ചയ്ക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...

‘സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ് ;  മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യരില്ല, വരാൻ പോകുന്നത് കണ്ടോ’ : സുകുമാരൻ നായർ

തിരുവനന്തപുരം : സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ്...

‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ...