ഷൂട്ടൗട്ടിൽ പോർച്ചുഗീസ് പുറത്ത്; ഫ്രാൻസ് സെമിയിൽ : ക്രിസ്റ്റ്യാനൊക്ക് കണ്ണിർ മടക്കം

Date:

ഹാംബർഗ്: ഷൂട്ടൗട്ടിൽ ഫ്രാൻസിനോട് പരാജയപ്പെട്ട പോർചുഗൽ യൂറോ കപ്പിൽ നിന്ന് പുറത്തേക്ക്. ഫ്രഞ്ച് പട സെമിഫൈനലിലേക്കും. പോർചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക്  തന്റെ അവസാന യൂറോയിൽ കണ്ണീർ മടക്കം.
നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ട് വിധി നിർണ്ണയിച്ചത്. (3-5). ജൂലൈ 10 ന് നടക്കുന്ന സെമി ഫൈനലിൽ ഫ്രാൻസ് സ്പെയിനുമായി ഏറ്റുമുട്ടും

ഫ്രഞ്ച് ബെഞ്ചിൽ യൂസഫ് ഫൊഫാന, യൂസ് ക്യൂണ്ടേ, ഡെംബലെ, ബ്രാഡ്ലി ബക്കോല, തിയോ ഹെർണാണ്ടസ് എന്നിങ്ങനെ കിക്കെടുത്തവരെല്ലാം ലക്ഷ്യം നേടി.

പോർച്ചുഗലിന് വേണ്ടി റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവർ ഷൂട്ടൗട്ടിൽ ഗോൾ കണ്ടെത്തിയെങ്കിലും ജാവോ ഫെലിക്സെടുത്ത് കിക്ക് പോസ്റ്റിലിടിച്ച്
ലക്ഷ്യം തെറ്റി.ഞാൻ

ഇരു ടീമുകളും തുടക്കം മുതലെ പ്രതിരോധത്തിൽ ഊന്നി കളി തുടങ്ങിയതോടെ
ഗോളവസരങ്ങൾ സൃഷ്ടിക്കാതെ കിട്ടുന്ന അവസരങ്ങളിൽ ഗോളടിക്കാമെന്ന കണക്കുകൂട്ടൽ ആദ്യ പകുതി വിരസമാക്കി. പന്തിന്മേലുള്ള നിയന്ത്രണം കൂടുതൽ പോർചുഗലിനായിരുന്നെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല

ഗ്രീസ്മാന് പകരക്കാരനായെത്തിയ ഔസ്മാനെ ഡെംബലെ മികച്ച മുന്നേറ്റങ്ങളുമായി പോർചുഗൽ ഗോൾമുഖത്ത് നിറഞ്ഞുനിന്നെങ്കിലും ഗോളകന്നുനിന്നു. ഗോളാരവങ്ങളില്ലാതെ നിശ്ചിത സമയം പൂർത്തിയാക്കി കളി അധിക സമയത്തിലേക്ക് നീങ്ങി. എന്നാൽ, അധിക സമയത്തെ ആദ്യ പകുതി കാര്യമായ നീക്കങ്ങളൊന്നുമില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലും മാറ്റങ്ങളൊന്നുമുണ്ടായില്ല. അന്തിമ വിസിലിന് തൊട്ടുമുൻപ് ഇരുടീമിന് മുന്നിലും ഒരോ അവസരങ്ങൾ തുറന്നെങ്കിലും ദുർബലമായ ഫിനിഷിങ് കളി ഷൂട്ടൗട്ടിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...