വേലിയേറ്റ വെള്ളപ്പൊക്കം :ബദല്‍ നയങ്ങള്‍ അനിവാര്യം

Date:

തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്ന വൈപ്പിന്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക തലത്തിലെ ആസുത്രണം അനിവാര്യമെന്ന്്
തിരുവനന്തപുരത്ത് നടന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മാതൃകാ പുരധിവാസ പദ്ധതി പ്രദേശവാസികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞാലെ
വൈപ്പിന്റെ ദൈന്യത്തിന് താത്ക്കാലിക ആശ്വാസമാകൂ. തിരുവനന്തപുുരത്ത് നടന്ന കാലാവസ്ഥാ വ്യതിയാനവും ജെന്‍ഡറും എന്നി വിഷയത്തിലെ സെമിനാര്‍ പരമ്പരയില്‍ വിദഗദ്ധര്‍ പങ്കെടുത്തു.
മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റൂ്യട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സ്‌കൂള്‍ ഓഫ് ഹാബിറ്റേറ്റ് സ്റ്റഡീസിലെ പ്രൊഫസറായ ഡോ.മജ്ഞുള ഭാരതി വൈപ്പിന്‍ ദ്വീപിലെ മൂന്ന് പഞ്ചായത്തുകളില്‍ നടത്തിയ പഠന
പ്രോജക്ടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സെമിനാര്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക ദുരന്തങ്ങളെ ലിംഗനീതിയുടെ കാഴ്ചപ്പാടില്‍ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച് ഡോ.മഞ്ജുള ഭാരതി അഭിപ്രായപ്പെട്ടു. ഡോ.തോമസ് ഐസക്ക്, ജി.സാജന്‍ എന്നിവരും സംസാരിച്ചു. സമാനമായ മേഖലഖളിലെ വിവിധ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയുംകോര്‍ത്തിണക്കി സാമൂഹിക ശൃംഖല രൂപീകരിക്കുകയും ഭാവി സഹകരണം ഉറപ്പാക്കുകയുമാണ് സെമിനാര്‍ പരമ്പരയുടെ ലക്ഷ്യം .

വേലിയേറ്റ വെള്ളപ്പൊക്കം പോലുള്ള പാരിസ്ഥിതിക ദുരന്തത്തിന്റെ പ്രധാന ഇരകളാണ് സ്ത്രീകള്‍ കുട്ടികള്‍, തീരദേശത്തെ തദ്ദേശീയ ജനവിഭാഗങ്ങള്‍ എന്നിവര്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള
ജനസമൂഹത്തിന്റെ പ്രാദേശിക ഇടപെടലുകള്‍ ദുരിത നിവാരണത്തിന് ഉപയോഗപ്പെടുത്തണം. പ്രാദേശിക ആസൂത്രണത്തിനും പുനരധിവാസത്തിനും പ്രാദേശികമായ അറിവുകളും പ്രയോജനപ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പഠനം മുന്നോട്ട് വയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വൈപ്പിന്‍ ദ്വീപ് ഉള്‍പ്പെടുള്ള തീരദേശമേഖലകളിലെ വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിട്ടനുഭവിക്കുന്ന സ്ത്രീകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം. വെള്ളപ്പൊക്ക ദുരിതത്തിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി കമ്യൂണിറ്റി മാപ്പിംഗ്, കമ്യൂണിറ്റി വീഡിയോ നിര്‍മ്മാണം , കമ്യൂണിറ്റി തിയേറ്റര്‍
എന്നിവയടങ്ങിയതായിരുന്നു പ്രോജക്ട്. കുടുംബശ്രി, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേന്‍, ഇക്വിനോക്‌സ്റ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം.എഴിക്കര, പുത്തന്‍വേലിക്കര, കുമ്പളങ്ങി പഞ്ചായത്തുകളിലാണ് പഠനം സംഘടിപ്പിച്ചത്. പങ്കാളിത്ത വിവരശേഖരണത്തിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ സാഹായത്തോടെ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചു. മുംബൈയില്‍ വെച്ച് നടന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ദേശീയ സെമിനാറിലും കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തിരുന്നു.

വെള്ളപ്പൊക്കത്തിലെ ഭീകരത നേരിട്ടനുഭവിച്ച് സ്ത്രികളുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി. ബിന്ദു സാജന്‍ സംവിധാനം ചെയ്ത ‘ജലജീവിതം – സ്ത്രീസാക്ഷ്യങ്ങള്‍’ എന്ന് ഡോക്യൂമെന്ററി
പ്രദര്‍ശിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി വീഡിയോ നിര്‍മാണത്തില്‍ മുന്‍ പരിചയമില്ലാത്ത സ്ത്രീകള്‍ക്ക് കുടുംബ ശ്രീയുടെ സഹായത്തോടെ കമ്യൂണിറ്റി വീഡിയോ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. വെള്ളപ്പൊക്ക വേലിയേറ്റത്തെ കുറിച്ചുള്ള മുപ്പതോളം വീഡിയോകള്‍ അവര്‍ നിര്‍മ്മിച്ചിരുന്നു. സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നാട്ടരങ്ങ് നാടകം കമ്യൂണിറ്റി തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായിരുന്നു. പുനരാവിഷ്‌ക്കരിക്കപ്പെട്ട അവരുടെ ജലജീവിതം നാടകരൂപത്തില്‍ വൈപ്പിനിലും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും ഡല്‍ഹിയിലും മുംബൈ ടിസ്സ് ക്യ.ാമ്പസിലും അവതരിപ്പിച്ചു. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനായ ഡോ.ശ്രീജിത് രാമനനാണ് നാടകം സംവിധാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...