എന്‍ഡിആര്‍എഫ് ന് പുറമെ റോബോട്ടിക്സും രക്ഷാദൗത്യത്തിന്; ആമയിഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനവും തുടരുന്നു.

Date:

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ടണലിൽ ഇറങ്ങിയുള്ള തിരച്ചിലാണ് എൻഡിആർഎഫ് സംഘം നടത്തുന്നത്. എൻഡിആർഎഫ് സംഘത്തിനൊപ്പം സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിൻ്റെ റോബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.
മുപ്പത് അംഗ എൻഡിആർഎഫ് സംഘമാണ് തിരച്ചിൽ നടത്താൻ മുന്നിലുള്ളത്. ഇന്ന് പുലർച്ചെ സംഘം സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തുകയും ആറുമണിയോടെ തിരച്ചിൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 1.30ന് നിർത്തിവച്ച രക്ഷാദൗത്യമാണ് രാവിലെ തന്നെ ആരംഭിച്ചത്. കേരള സർക്കാരിൻ്റെ രണ്ട് ജെൻ റോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ടിനെ ടണലിന് ഉള്ളിലേക്ക് കടത്തി ദൃശ്യങ്ങൾ ശേഖരിച്ച് തിരച്ചിൽ വേഗത്തിലാക്കാനാണ് ശ്രമം.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിൻ്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഈ ടണലിൻ്റെ ഇരുവശത്ത് നിന്നും 15 മീറ്റർ ദൂരം വരെ സ്കൂബാ അംഗങ്ങൾ ഉള്ളിൽ കടന്ന് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒരാൾ പൊക്കത്തിൽ തട്ടുകളായി മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയിലായതിനാൽ തിരച്ചിലിന് തടസ്സമുണ്ടായി.

റെയിൽവേ ട്രാക്കിനിടയിലെ മാൻഹോളിൽ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് ടണൽ. റോബോട്ടുകളെ എത്തിച്ച് രാത്രി നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെ എൻഡിആർഎഫിൻ്റെ നിർദേശത്തെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൽ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കരാ തൊഴിലാളിയായ 47കാരനായ എൻ ജോയ് ഒഴുക്കിൽ പെട്ടത്.

മാലിന്യം നീക്കാൻ റെയിൽവേയുടെ കരാറെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയായ ജോയി 1500 രൂപയ്ക്കാണ് ജോലിക്ക് എത്തിയത്. ഒപ്പം രണ്ട് തൊഴിലാളികൾ ഉണ്ടായിരുന്നു. കനത്ത മഴയിൽ തോട്ടിലെ വെള്ളം അപ്രതീക്ഷിതമായി ഉയർന്നതോടെ ഒപ്പമുണ്ടായിരുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. ഒഴുക്കിൽപ്പെട്ട ജോയിക്ക് കരയിൽ നിന്ന് കയർ ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല. മാരായമുട്ടം വടകര മലഞ്ചരിവ് വീടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...