Wednesday, July 1, 2026

ട്രംപിനെ വെടിവച്ചത് 20 കാരൻ ;  വിപുലമായ അന്വേഷണത്തിന് യു എസ്

Date:

വാഷിങ്ടൻ : ഡോണൾഡ് ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന
എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം  ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടതായും പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായും പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്നിന് നേതൃത്വം കൊടുക്കുന്നവർ അറിയിച്ചു

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി വിപുലമായ  അന്വേഷണം നടത്തുമെന്നു  യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിഴിഞ്ഞത്തെ അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാട് ദുരൂഹം; ഓഹരിവിൽപ്പന ആശങ്കാജനകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അദാനി ഗ്രൂപ്പ്-എം.എസ്.സി കമ്പനി ഇടപാടിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. അദാനി...

പെൺകുട്ടികൾക്കായുള്ള സ്കൂൾ, കോളേജ് കായിക ഇനങ്ങളിൽ ട്രാൻസ് സ്ത്രീകൾക്ക് വിലക്ക്; ശരിവെച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ : ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥി കായികതാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തിന്...

ജമ്മു കശ്മീർ പ്രതിഷേധം: വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ സർക്കാർ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ...